കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഒ സൂരജിന് 11.88 കോടി രൂപയുടെ അനധികൃത സമ്പാദ്യം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പുറത്ത്. സൂരജിനെതിരായ അന്വേഷണത്തില്‍ 11.88 കോടിരൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൂരജിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് വിജിലന്‍സ് തീരുമാനം.

ഭൂമിയുടെ കെട്ടിടങ്ങളും അനധികൃതമായി വാങ്ങിക്കൂട്ടിയാണ് സൂരജിന്റെ സ്വത്ത് സമ്പാദനം. സൂരജിന് വരവിനേക്കാള്‍ നാലിരട്ടി സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ സൂരജ് ഭൂമിവാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിയമോപദേശത്തിനായി വിജലന്‍സ് റിപ്പോര്‍ട്ട് അഡൈ്വസര്‍ക്ക് കൈമാറിക്കഴിഞ്ഞു.

sooraj-4

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെയാണ് വിജിലന്‍സ് സൂരജിനെതിരെ അന്വേഷണം നടത്തിയത്. ശമ്പളമല്ലാതെ ലഭിക്കുന്ന വരുമാനം സൂരജ് രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. ഫ് ളാറ്റുകളും കെട്ടിടങ്ങളുമായി തന്നെ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം സൂരജിനുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു.

നേരത്തെ സൂരജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പല രേഖകളും വിജിലന്‍സ് പിടിച്ചെടുത്തത്. വീട്ടില്‍ നിന്നും പണവും പിടിച്ചെടുത്തിരുന്നു. എന്നാല്‍, സഹോദരിയുടെ മകളുടെ വിവാഹാവശ്യങ്ങള്‍ക്കുള്ള പണമായിരുന്നു പിടിച്ചെടുത്തതെന്നായിരുന്നു ഇക്കാര്യത്തില്‍ സൂരജിന്റെ വിശദീകരണം.

English summary
vigilance report saying 11.88 crore disproportionate assets in TO Sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X