Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു പെട്ടു; പിടിച്ചെടുത്തത് 8 ലക്ഷം രൂപയും രേഖകളും, റെയ്ഡ് പകപോക്കലോ?

തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടിലും ബിനാമികളുടെ വീട്ടിലും നടന്ന റെയ്ഡില്‍ 8 ലക്ഷം രൂപ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തത് ബാബുവിന്റെ തൃപ്പൂണിത്തുറയുള്ള വീട്ടില്‍ നിന്നാണ്. ബിനാമിയായ ബേക്കറി ഉടമുയുടെ വീട്ടില്‍ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു.

തേനിയില്‍ അനധികൃതമായി വാങ്ങിയ സ്ഥലത്തിന്റെ നാല് രേഖകള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. രാവിലെ ആറരക്ക് തുടങ്ങിയ റെയ്ഡ് എട്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുകയായിരുന്നു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളടക്കം ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്.

K Babu

അതേസമയം വിജിലന്‍സ് റെയ്ഡ് പകപോക്കലാണെന്ന് കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് തേനിയില്‍ സ്ഥലമില്ല. ബിനാമികളുമില്ല. ബിനാമികള്‍ എന്ന് അവര്‍ പറയുന്നവരൊക്കെ കുറെ കാലങ്ങളായി ഇവിടെ ബിസിനസ് നടത്തുന്നവരാണെന്നും കെ ബാബു പറഞ്ഞു.

അഴിമതി അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അതനുസരിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. കൃത്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് അവരുടെ ജോലിയാണ് ചോയ്യുന്നത്. പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അഴിമതി രഹിത കേരളത്തിന് നമുക്ക് കൈകോര്‍ക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+