കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ബാബു 'രക്ഷപ്പെട്ടിട്ടില്ലെന്ന്' വിജിലൻസ്! അനധികൃത സ്വത്ത് സമ്പാദന കേസ് നിലനിൽക്കും...

ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് തന്നെയാണ് വിജിലൻസിന്റെ നിഗമനം.

Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലൻസ്. ബാബുവിനെതിരായ സ്വത്ത് സമ്പാദന കേസ് നിലനിൽക്കുമെന്നും, അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വിജിലൻസ് അന്വേഷണസംഘം വ്യക്തമാക്കി.

അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...

ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് തന്നെയാണ് വിജിലൻസിന്റെ നിഗമനം. ഇക്കാര്യത്തിൽ അന്വേഷണസംഘം തയ്യാറാക്കിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ സമർപ്പിക്കും. ബാബു ഉൾപ്പെട്ട ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

kbabu

ബാബുവിന്റെ ബിനാമിയെന്ന് ആരോപിച്ചിരുന്ന ബാബുറാം നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു വിജിലൻസ് ഡയറക്ടർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തെളിവുകളില്ലാത്ത സാഹചര്യത്തിൽ തന്നെ കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ തെളിവുകൾ കണ്ടെത്തനായില്ലെന്ന കാര്യം വിജിലൻസ് അന്വേഷണസംഘം നേരത്തെ മൂവാറ്റപുഴ വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബാബുറാം ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധുവിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ... സ്വയം തീകൊളുത്തിയ യുവാവ് പെൺകുട്ടിയെ കെട്ടിപ്പിടിച്ചു! ഞെട്ടിത്തരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

English summary
vigilance stand against ex minister k babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X