കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനെ വിടാതെ വിജിലന്‍സ്‌; എംകെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

Google Oneindia Malayalam News

കോഴിക്കോട്‌: എംകെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ്‌ അനേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌‌സഭാ തിരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ വിജിലന്‍സ്‌ അന്വേഷണം.വിജിലന്‍സ്‌ കോഴിക്കോട്‌ യൂണിറ്റാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.

എംകെ രാഘവനെതിരെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ്‌ ആരോപണം ഉയര്‍ന്നത്‌. ടിവി 9 ചാനല്‍ സ്റ്റിങ്‌ ഓപ്പറേഷന്‍ നടത്തി എംകെ രാഘവന്റെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിടുകയായിരുന്നു.

ഫൈവ്‌ സ്‌ററാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എംകെ രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ തിരഞ്ഞെടുപ്പ്‌ ചിലവുകള്‍ക്കായി 5 കോടി രൂപ തരണമെന്ന്‌ എംകെ രാഘവന്‍ വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ്‌ അന്ന്‌ ചാനല്‍ പുറത്ത്‌ വിട്ടത്‌. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്ന്‌ പരാതി ലഭിക്കുകയും വിജിലന്‍സ്‌ അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്‌തത്‌.

mk ragahavan

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 കോടി ചിലവഴിച്ചുവെന്ന വെളിപ്പെടുത്തലും, ഒളിക്യാമറ ഓപ്പറേഷനില്‍ ഉണ്ടായിരുന്നു. ഇത്‌ രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ്‌ വിജിലന്‍സ്‌ ഒരുങ്ങുന്നത്‌.എംകെ രാഘവന്‍ എംപിയായതിനാല്‍ ലോക്‌സഭാ സ്‌പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അത്‌ വേണ്ടെന്ന മറുപടിയെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണം.

 നിവാര്‍ ചുഴലിക്കാറ്റ്‌; നേരിടാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന് കേന്ദ്ര സഹായം ഉറപ്പ്‌ നല്‍കി മോദി നിവാര്‍ ചുഴലിക്കാറ്റ്‌; നേരിടാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന് കേന്ദ്ര സഹായം ഉറപ്പ്‌ നല്‍കി മോദി

Recommended Video

cmsvideo
കോഴിക്കോട്; കൈക്കൂലി കേസിൽ കോഴിക്കോട് എംപി എം കെ രാഘവൻ വിജിലൻസ് കേസ്

English summary
vigilance started enquiry against MK raghavan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X