കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥര്‍ക്ക് അമിത രാഷ്ട്രീയം, ഫയലുകള്‍ നീങ്ങുന്നില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്‌

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അമിത രാഷ്ട്രീയമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇത്തരം രാഷ്ട്രീയം ഫയല്‍ നീക്കത്തിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.

ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍

ഫയല്‍ നീക്കത്തെ സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ഇതിനോടകം വിജിലന്‍സിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ചില ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ഫയല്‍ പൂഴ്ത്തി വെക്കുന്നു. കൃത്യ നിര്‍വ്വഹണത്തില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും വിജിലന്‍സിന് നിര്‍ദേശം നല്‍കി.

Jacob Thomas

ഉദ്യോഗസ്ഥരുടെ താല്‍പര്യമുള്ള ഫയലുകള്‍ ദിവസങ്ങള്‍കൊണ്ട് തീരുമാനമെടുക്കുമ്പോള്‍ മറ്റുള്ളവ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുവപ്പ് നാടയില്‍ കുരുങ്ങി കിടപ്പാണ്. ഭരണ സിരാകേന്ദ്രത്തിലെ അമിത രാഷ്ട്രീയമാണ് ഇത്തരത്തില്‍ ഫയല്‍ നീക്കത്തിന് തടസ്സമാകുന്നതെന്നാണ് വിജിലസിന്റെ പ്രധാന കണ്ടെത്തല്‍.

എപ്പോഴെങ്കിലും ഉദ്യോഗസ്ഥരുടെ മേല്‍ പിടിവീഴുമ്പോള്‍ രാഷ്ട്രീയത്തിന്റെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. പലപ്പോഴും ഫയല്‍ വൈകുന്നതിന്റെ കാരണങ്ങള്‍ പരാതിക്കാരനെ അറിയിക്കാറില്ല. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം വൈകുന്ന ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ വിജിലന്‍സ് ആരംഭിച്ചു.

ഹോപ് പ്ലാന്റേഷന്‍ ഭൂമിയിടപാട് ; ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ അന്വേഷണംഹോപ് പ്ലാന്റേഷന്‍ ഭൂമിയിടപാട് ; ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ അന്വേഷണം

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയും വിജിലന്‍സിനുണ്ട്. എന്നാല്‍ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ അടക്കം 61ല്‍പരം ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance statement about secretariat staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X