ബാറ്ററി ഇടപാടില്‍ കെഎം മാണിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
കൊച്ചി: ബാറ്ററി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യ മന്ത്രി കെഎം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ അറ്റോര്‍ണി ജനറലാണ് കേസ് എഴുതിതള്ളുന്നതായി കോടതിയില്‍ വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കോട്ടയത്തെ ഒരു സ്ഥാപനത്തിന് ലെഡ് ഓക്‌സൈഡ് നികുതി വെട്ടിച്ച് നല്‍കിയതില്‍ സര്‍ക്കാരിന് ഒരു കോടി 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കോട്ടയത്തെ സ്ഥാപനമുടമ, അന്നത്തെ ധനകാര്യ മന്ത്രി കെഎം മാണി എന്നിവരെ പ്രതിചേര്‍ത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തത്.












Click it and Unblock the Notifications