Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധുനിയമനം കുരുക്കാകുന്നു; ഇപി ജയരാജന്‍ ഒന്നാം പ്രതി; വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ്

ത്വരിത പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് സംഘമാണ് വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും വിജലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

EP Jayarajan

പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ഡയറക്ടറായി നിയമിച്ചതാണ് വിവാദമായത്. ഇതോടെ വ്യവസായ വകുപ്പ് നിയമന ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനപ്രകാരം ഇപി ജയരാജന്‍ രാജിവച്ചിരുന്നു.

EP Jayarajan

നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ പാടുള്ളുവെന്ന് താന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയെന്നായിരുന്നു ജയരാജന്‍ വിജിലന്‍സിന് നല്‍കിയ മൊഴി. കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിന്നു ത്വരിത പരിശോധന. ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ മൊഴിയില്‍ കൂടതല്‍ ബന്ധു നിയമനങ്ങള്‍ നടന്നതിന്റെ തെളിവ് ലഭിച്ചതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+