കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർ കോഴക്കേസിൽ തെളിവില്ല.. അന്വേഷണം അവസാനിപ്പിക്കുന്നു.. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയക്കളിയെന്ന് പിസി

Google Oneindia Malayalam News

കൊച്ചി: തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കെഎം മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മാണി കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകളോ മറ്റ് ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. മാത്രമല്ല ബാര്‍ കോഴക്കേസിന് തെളിവായി ബിജു രമേശ് ഹാജരാക്കിയ സിഡിയില്‍ കൃത്രിമത്വമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് നിലപാടെടുത്തിരിക്കുന്നത്. ഇക്കാര്യം വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

കളിച്ച് കളിച്ച് ലാലേട്ടന് എതിരെയോ.. റിമ കല്ലിങ്കലിനെ അസഭ്യം പറഞ്ഞും പച്ചത്തെറി വിളിച്ചും ഫാൻസ്കളിച്ച് കളിച്ച് ലാലേട്ടന് എതിരെയോ.. റിമ കല്ലിങ്കലിനെ അസഭ്യം പറഞ്ഞും പച്ചത്തെറി വിളിച്ചും ഫാൻസ്

mani

ബാര്‍കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. ബാര്‍കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ഇടതുമുന്നണി കളിക്കുന്നത്. ജനങ്ങളതിനെ പുച്ഛിക്കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. അതിനിടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 45 ദിവസത്തെ സമയം വിജിലന്‍സിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

English summary
Vigilance to end investigation in Bar case against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X