കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുട്ടുനില്‍ക്കുന്നവരും കുടുങ്ങും; വിജിലന്‍സിന്റെ റെഡ് കാര്‍ഡ്...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: അഴിമതിക്കാര്‍ മാത്രമല്ല പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെയും അതിന് കൂട്ടു നില്‍ക്കുന്നവരെയും വിജിലന്‍സ് പൊക്കും. പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നവരെയും പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു.

ഉദ്യോഗസ്ഥരും അധികാര സ്ഥാപനങ്ങളും വ്യക്തികളും പ്രകൃതി സംരക്ഷരുമടക്കമുള്ളവരെ നിരീക്ഷിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതും അഴിമതിയുടെ ഗണത്തില്‍പ്പെടു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം ചൂഷണം തടയണമെന്നാണ് ജേക്കബ് തോമസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

jacob thomas

മലിനീകരണ പരിശോധന കൃത്യമായി നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍, വെള്ളം മലിനമാക്കുന്നവര്‍, അനധികൃത മരം മറി, വനം കയ്യേറ്റം, പാടം നികത്തല്‍, ക്വാറികളുടെ പ്രവര്‍ത്തനം തുടങ്ങി എല്ലാ മേഖലിയിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പ്രകൃതി വിഭവങ്ങളും പൊതുവിഭവങ്ങളും ഇനി ആരും ചൂഷണം ചെയ്യരുതെന്നാണ് ജേക്കബ് തോമസ് പറയുന്നത്.

ചൂഷണം മാത്രമല്ല പ്രകൃതിയെ നശിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തികളും തടയാനാണ് വിജിലന്‍സ് മേധാവിയുടെ തീരുമാനം. മാലിന്യം തള്ളുന്ന ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയും നിരീക്ഷണ വിധേയമാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോ? ഊഹാപോഹങ്ങള്‍ പറയരുതെന്ന് സുപ്രീം കോടതി

സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളും തങ്ങളുടെ പരിധിയില്‍ നടക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്യണം. എന്തായാലും പ്രകൃതിയെ കൊള്ളയടിക്കാന്‍ നടക്കുന്നവര്‍ക്ക് ചുവപ്പ് കാര്‍ഡ് വീശാനാണ് വിജിലന്‍സിന്റെ തീരുമാനം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance from now on will observe and take action against people who exploit natural resources and those who abet such exploitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X