Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ അരക്കോടി ഷാജിയുടെ അനധികൃത സ്വത്തിൽ ഉൾപ്പെടുത്താൻ വിജിലൻസ്

മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്

കോഴിക്കോട്: അൻധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കിയില്ലെങ്കിൽ എംഎൽഎയുടെ അനധികൃത സ്വത്തായി തുകയെ കണക്കാക്കാൻ വിജിലൻസ്. ഷാജിയുടെ കണ്ണൂർ അലവിൽ മണലിലെ വീടിന്റെ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയിൽ നിന്നാണ് 47,35,500 രൂപ കണ്ടെടുത്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് കണ്ടെത്തിയതെന്നായിരുന്നു വിജിലൻസിന് ഷാജി നൽകിയ മൊഴി. ഇതേ കാര്യം മാധ്യമങ്ങളോടും ഷാജി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ടെന്നാണ് ഷാജി പറഞ്ഞത്. എന്നാൽ കൗണ്ടർ ഫോയിൽ അടക്കം ശേഖരിക്കാൻ സമയം വേണമെന്നും ഷാജി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

KM Shaji

മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഷാജി വിജിലൻസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കൂടുതൽ രേഖകൾ കൈമാറാത്ത പക്ഷം തന്റെ വാദം തെളിയിക്കാൻ ഷാജിക്ക് സാധിക്കില്ല. പി​ടി​ച്ചെ​ടു​ത്ത തു​ക​യും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കോ​ട​തി​ക്ക്​ കൈ​മാ​റി​യ​തി​നാ​ൽ കോ​ട​തി നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​വും തു​ട​ർ ന​ട​പ​ടിയെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

വ​ൻ​തു​ക സം​ഭാവ​ന ചെ​യ്​​ത​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യാ​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തും. 2011 ജൂ​ണ്‍ മു​ത​ല്‍ 2020 ഒ​ക്ടോ​ബ​ര്‍ വ​രെ ഷാ​ജി​യു​ടെ വ​രു​മാ​നം വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നും​ 1.47 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നു​മാ​ണ്​ വി​ജി​ല​ൻ​സ്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. മു​ഴു​വ​ൻ സ്വ​ത്ത്​ വ​ഹ​ക​ളു​ടെ​യും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തി​‍ന്റെ​യും കൃ​ഷി​യു​ടെ​യും ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ മൊ​ത്തം ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ എ​ന്ന നി​ല​യി​ലാ​വും കേ​സ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+