കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിം കുഞ്ഞ് വീണ്ടും പെട്ടു! ജാമ്യം റദ്ദാക്കാന്‍ നടപടിയുമായി വിജിലന്‍സ്... പണിയായത് ആ പ്രസ്താവന

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മന്ത്രിയും എംഎല്‍എയും ആയ വികെ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് ഇപ്പോള്‍.

'ഇത് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ആസൂത്രിത സായുധ കലാപം'... കര്‍ഷക സമരത്തെ കുറിച്ച് ബിജെപി'ഇത് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ആസൂത്രിത സായുധ കലാപം'... കര്‍ഷക സമരത്തെ കുറിച്ച് ബിജെപി

രണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരംരണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരം

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത് എന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. മോശം ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരുന്നു കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, പിന്നീട് ഇബ്രാഹിം കുഞ്ഞ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നത്. വിശദാംശങ്ങള്‍...

ജാമ്യം കിട്ടിയത്

ജാമ്യം കിട്ടിയത്

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ വികെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ആയിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ഇബ്രാഹിം കുഞ്ഞ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

മത്സരിക്കാന്‍ തയ്യാര്‍

മത്സരിക്കാന്‍ തയ്യാര്‍


ഇതിനിടെയാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം പുറത്ത് വരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താനല്ല അക്കാര്യം തീരുമാനിക്കേണ്ടത് എന്നും പാലാരിവട്ടം കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വിചാരിച്ചാല്‍

സര്‍ക്കാര്‍ വിചാരിച്ചാല്‍

തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒരു സര്‍ക്കാരും സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആര്‍ക്കെതിരേയും കേസ് എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലാരിവട്ടം കേസിലെ തന്റെ അറസ്റ്റും ആശുപത്രി വാസവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചോ

തെറ്റിദ്ധരിപ്പിച്ചോ

കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചിരുന്നത്. ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണോ ജാമ്യം നേടിയത് എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

ജാമ്യം റദ്ദാക്കാന്‍

ജാമ്യം റദ്ദാക്കാന്‍

പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയെ തന്നെ കോടതിയില്‍ ഉന്നയിക്കാനാണ് വിജിലന്‍സിന്റെ നീക്കം. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായ ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമോ എന്നത് തന്നെയായിരിക്കും വിജിലന്‍സും ഉന്നയിക്കുക. ഇത് പ്രകാരം ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെടും എന്നാണ് വാര്‍ത്തകള്‍.

മറ്റൊരു മത്സരം

മറ്റൊരു മത്സരം

ജാമ്യം കിട്ടുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞിന്റെ മറ്റൊരു മത്സരവും വിവാദമായിരുന്നു. മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ നേരത്തെ ഇബ്രാഹിം കുഞ്ഞ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം വിജിലന്‍സ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

മത്സരിക്കാമെങ്കില്‍ ജയിലിലും പോകണം

മത്സരിക്കാമെങ്കില്‍ ജയിലിലും പോകണം

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍, ജയിലില്‍ പോകാനും തയ്യാറാകണം എന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുന്നില്‍ വരരുത് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മത്സരിക്കാനുള്ള അപേക്ഷ പിന്‍വലിച്ചതിന് ശേഷം ജാമ്യഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് അന്ന് കോടതി സ്വീകരിച്ചത്.

ഒടുവില്‍ ജാമ്യം

ഒടുവില്‍ ജാമ്യം

20120 നവംബര്‍ 26 ന് ആയിരുന്നു പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ആശുപത്രിയില്‍ തന്നെ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് 2021 ജനുവരി 8 ന് ആയിരുന്നു ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു ഇത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടിചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടി

ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍...ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍...

English summary
Vigilance to move in High Court to cancel VK Ibrahimkunju's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X