കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോഴ റിപ്പോർട്ടേ ഇല്ലെന്ന് കുമ്മനം.. അടിക്കടി മൊഴി മാറ്റം.. വിജിലൻസ് കേസ് അവസാനിപ്പിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ കേസന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു. മൂന്ന് മാസത്തോളം അന്വേഷണം നടത്തിയിട്ടും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനം. അന്വേഷണ സംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ബിജെപി നേതാക്കള്‍ അന്വേഷണത്തോട് സഹകരിക്കാത്തത് ആണ് വിജിലന്‍സിന് മുന്നില്‍ പ്രതിസന്ധിയായത്. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നൊന്നില്ല എന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ മൊഴി നല്‍കിയത്.

ദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചുദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചു

bjp

കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!

ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും പറയുന്നത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്ങളുടേത് അല്ലെന്നാണ്. മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയതായി എസ്ആര്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ആണ് ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കിയ എജ്യുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റിയത് വിജിലന്‍സ് അന്വേഷണത്തെ ബാധിച്ചു. കോഴ നല്‍കിയതിന് രേഖകള്‍ കണ്ടെത്താനാവാത്തതും പരാതിക്കാരില്ലാത്തതും അന്വേഷണത്തിന് തടസ്സമായി.

English summary
Vigilance to stop investigation in Medical Scam against BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X