ലൈഫ് മിഷന് കേസ്: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്യും. ഇതിനായി അനുമതി തേടി വിജിലന്‍സ് വരുന്ന ചൊവ്വാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും.ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ട് പോകാന്‍ ആകില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിലപാട്.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍
ലൈഫ് മിഷന് ലോഗ് ബുക്ക് ഇന്ന് വിജിലന്‍സ് സംഘം പരിശോധിക്കും. ലൈഫ് മിഷന് ഓഫീസിലെ വാഹനങ്ങളുടെ യാത്രാരേഖകളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്.സ്വപ്ന സുരേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടി രൂപ ലൈഫ് മിഷന് പദ്ധതിക്ക് കമ്മിഷനായി ലഭിച്ച തുകയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കമ്മിഷന് തുക ലഭിച്ച കാര്യവും ലോക്കറില്‍ സൂക്ഷിക്കുന്ന കാര്യവും ശിവശങ്കറിനെ അറിയിച്ചിരുന്നു.. 2019 ഓഗസ്റ്റ് മാസത്തില്‍ 3,8 കോടി രൂപ യൂണിടാക് എംഡി സന്തോഷ് ഈപ്പന് കൈക്കൂലിയായി ഖാലിദിന് കൈമാറി. ഇതില്‍ ഒരു കോടി 50 ലക്ഷം തനിക്ക് നല്‍കിയെന്ന് സ്വപ്ന വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ പണം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായത്തോടെ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് ആറാം തിയതി എസ്ബിഐ ലോക്കറില്‍ 64 ലക്ഷം രൂപ സ്വപ്ന നിക്ഷേപിച്ചു. അന്നു തന്നെ ഫെഡറല്‍ ബാങ്കിലെ ലോക്കര്‍ ഒപ്പണ്‍ ചെയ്ത് 36.50 ലക്ഷം രൂപ അവിടെ നിക്ഷേപിച്ചു. ഈ കൈക്കൂലി ഇടപാടിനെക്കുറിച്ചും ലോക്കറിലെ പണത്തിനെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.
സെക്രട്ടേറിയേറ്റില്‍ എത്തി ലൈഫ് മിഷന് സിഇഒ യുവി ജോസിന്റെ മൊഴി വിജിലന്‍സ് സംഘം എടുത്തു. ശിവശങ്കറുമായി നടത്തിയ സ്വകാര്യ വാട്സാപ്പ് ചാറ്റുകളുടെ വിവവരങ്ങളും വിജിലന്‍സ് ശേഖരിച്ചു.