കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോം ജോസിന് അനധികൃത സ്വത്തില്ല, ഉള്ളത് കുടുംബസ്വത്തെന്ന്... അന്വേഷണം അവസാനിപ്പിച്ചു

മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • By Manu
Google Oneindia Malayalam News

കൊച്ചി: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസഫിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃതസ്വത്ത് ഇല്ലെന്നു മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുടുംബപരമായി തന്നെ ആസ്തിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.

1

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരേ കേസെടുത്തത്. ഇത് അന്നു വലിയ വിവാദമാവുകയും ചെയ്തിരുന്നു. ടോം ജോസിന്റെ വീടുകളില്‍ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഐഎഎസ് തലത്തില്‍ തന്നെ ഈ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

2010-14 കാലത്ത് ടോം ജോസ് പൊതുമരാമത്ത് സെക്രട്ടറിയായി ജോലി ചെയ്യവെ ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു കേസ്. മഹാരാഷ്ട്രയില്‍ ഭൂമിയും കൊച്ചിയില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് ടോം ജോസിന് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

English summary
Case against Tom jose stopped by vigilence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X