ഡിസിനിമാസ്: റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം, കയ്യേറ്റമില്ലെന്ന് തെളിഞ്ഞു!
തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡിസിനിമാസ് ഭൂമി കൈയേറ്റമില്ലെന്ന മുന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം. തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്കാണ് കോടതി നിര്‍ദ്ദേശം നല്കിയത്. കലക്ടറുടെ നടപടി കൈയേറ്റക്കാരെ സഹായിക്കാനാണെന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പരാതിക്കാരന്റെ ഹര്‍ജിയില്‍ ഡി സിനിമാസ് ഭൂമി കൈയേറ്റ വിഷയത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇത്തരത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു. ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് തെളിയിക്കാനുള്ള രേഖകളില്ലെന്നും ഹര്‍ജിക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തൃശൂര്‍ കളക്‌ട്രേറ്റ് എല്‍.ആര്‍. വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ നേതൃത്വത്തില്‍ രൂപീകരിച്ച ഉദ്യോഗസ്ഥര്‍ സംഘം നടത്തിയ സൂഷ്മ പരിശോധനയ്‌ക്കൊടുവിലാണ് ഭൂമി കൈയേറ്റമില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.












Click it and Unblock the Notifications