ദിലീപ്, ജയസൂര്യ... ദാ ഇപ്പോള്‍ മമ്മൂട്ടിയും, വിജിലന്‍സ് അന്വേഷിക്കും, മെഗാ സ്റ്റാര്‍ കുടുങ്ങുമോ?
രണ്ടു പരാതികളാണ് മമ്മൂട്ടിക്കെതിരേ വിജിലന്‍സിനു ലഭിച്ചത്
കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെല്ലാം ഇതു തിരിച്ചടിയുടെ കാലമാണ്. നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ്, നടന്‍ ജയസൂര്യ എന്നിവര്‍ക്കു പിറകെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ കുരുക്കില്‍പെട്ടത്.
ദിലിപീനെയും ജയസൂര്യയെയും വെട്ടിലാക്കിയ കൈയേറ്റം തന്നെയാണ് മമ്മൂക്കെതിരേയും ഉയര്‍ന്നിരിക്കുന്നത്. മമ്മൂട്ടിയും കുടുംബവും കായല്‍ കൈയേറിയെന്നാണ് ആരോപണം.

കൈയേറിയത്
എറണാകുളത്തുള്ള ചിലവന്നൂരിനടുത്തുള്ള ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്ക് മമ്മൂട്ടിയും കുടുംബവും കൈയേറിയെന്നാണ് പരാതി.

പരാതിക്കാരന്‍
പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് മമ്മൂട്ടി കായല്‍ കൈയേറിയെന്നു വിജിലന്‍സിനു പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ മറ്റൊരു പരാതി കൂടി ഇയാള്‍ നല്‍കിയിട്ടുണ്ട്.

അന്വേഷിക്കും
നവാസിന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. എറണാകുളം യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

പരാതിയിലുള്ളത്
കായല്‍ കൈയേറ്റം മാത്രമല്ല, അംബേദ്കറായി സിനിമയില്‍ അഭിനയിച്ചതിനു മമ്മൂട്ടിക്ക് കൊച്ചി കടവന്ത്രയില്‍ കോടികള്‍ വില വരുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ അഴിമതിയും നിയമലംഘനവും നടന്നിട്ടുണ്ടെന്നും പരാതിക്കാരനായ നവാസ് ചൂണ്ടിക്കാട്ടുന്നു.

കായല്‍ കൈയേറ്റം
ചിലവന്നൂരില്‍ 17 സെന്റ് കായല്‍ മമ്മൂട്ടിയും കുടുംബവും കൈയേറിയെന്ന് നഗരസഭ നേരത്തേ കണ്ടെത്തിയിരുന്നു. നടപടിക്കും തീരുമാനമെടുത്തിരുന്നു. മമ്മൂട്ടിയും കുടുംബവും ഇതിനെതിരേ സബ് കോടതിയെ സമീപിച്ചു. കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെടുകയും ചെയതു.

ജില്ലാ കോടതിയില്‍ മമ്മൂട്ടി
ഇതിനെതിരേ മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയിട്ടും നഗരസഭ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് പരാതിയില്‍ വിശദമാക്കുന്നു.

കേസെടുക്കണം
രണ്ടു കേസുകളിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പായിച്ചിറ നവാസ് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications