കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ 'കുടുക്കാന്‍' ഇന്റര്‍പോളും... വിജിലന്‍സ് സഹായം തേടി, കാരണം...

ഇന്‍റര്‍പോളിന് വിജിലന്‍സ് കത്തയച്ചു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെട്ട വിവാദമായ ടൈറ്റാനിയം കേസില്‍ വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടി. ഉമ്മന്‍ ചാണ്ടിയെക്കൂടാതെ മുന്‍ വ്യവസായ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും പ്രതിപ്പട്ടികയിലുണ്ട്. സിബിഐ ഡയറക്ടര്‍ മുഖേനയാണ് വിജിലന്‍സിന്റെ കത്ത് ഇന്റര്‍പോളിന് കൊമാറിയത്.

1

തലസ്ഥാനത്തു ടൈറ്റാനിയെ പ്ലാന്റില്‍ മലിനീകരണ നിയന്ത്രണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇടനിലക്കാരായ മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡ് ആസ്ഥാനമായ ഹെമറ്റൂര്‍, എവിഐ യൂറോപ്പ് എന്നീ രണ്ടു വിദേശ കമ്പനികള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതാണ് കേസിനു കാരണം. 2006ലായിരുന്നു ഈ സംഭവം. ഏകദേശം 256 കോടി രൂപയുടെ ക്രമക്കേട് ഈ ഇടപാടുമായി ബന്ധപ്പെട്ടു ഉണ്ടായിട്ടുണ്ടെന്നാണ് പരാതിയിലുള്ളത്.

2

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടു ഹെമറ്റൂര്‍, എവിഐ കമ്പനികള്‍ക്കു നോട്ടീസ് അയച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തു നിന്നു പ്രതികരണമൊന്നുമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസിന്റെ അന്വേഷണത്തില്‍ ഇന്റര്‍പോളിനോട് സഹായം തേടിയത്.

English summary
Vigilence seeks help from interpol in Titanium case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X