
'അമ്മ'യില്‍ നിന്ന് ഒരു ഇമെയില്‍ വരും, നടന്നത് എന്താണെന്ന് അറിയില്ല; മറുപടി അതിന് ശേഷമെന്ന് പൃഥിരാജ്
കൊച്ചി: വിജയ് ബാബു, അമ്മ സംഘടന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടന് പൃഥിരാജ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കടുവയുടെ പ്രമോഷനിടെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിജയ് ബാബു വിഷയത്തില്‍ അമ്മ സ്വീകരിച്ച നിലപാടിനെ കുറിച്ചും തുടര്‍ച്ചയായി സംഘടനയോട് സഹകരിക്കാത്ത താരങ്ങള്‍ക്ക് ആനൂകൂല്യം ലഭിക്കില്ലെന്ന തീരുമാനത്തെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തക ചോദിച്ചത്.
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

ഈ ചോദ്യങ്ങള്‍ക്ക് പൃഥിയുടെ മറുപടി ഇങ്ങനെയായിരുന്നു , അമ്മയുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ട് അവിടെ എന്താണ് നടന്നത് എന്നറിയില്ല. അവിടെ നിന്ന് ഒരു ഇ മെയില്‍ വരും. അത് വായിച്ച ശേഷം മറുപടി പറയാം എന്നായിരുന്നു സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകില്ലെന്ന അമ്മ സംഘടനയുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പൃഥിരാജ് മറുപടി പറഞ്ഞത്.

വിജയ് ബാബുവിനെ കുറിച്ചുള്ള ചോദ്യത്തിന്, അതിനെ പറ്റി സംസാരിക്കുന്ന വേദിയില്‍ നിലപാട് പറയാമെന്നും ഇപ്പോള്‍ പുതിയ സിനിമ കടുവയുടെ പ്രമോഷന് നടക്കെട്ടെ എന്നായിരുന്നു പൃഥിരാജിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ പൃഥിരാജ് ഈ വിഷയത്തില്‍ സംസാരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ വച്ച് നടന്നത്. താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി. പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബു അടക്കം പങ്കെടുത്തിരുന്നു. വിജയ് ബാബു വിഷയത്തില്‍ അമ്മ സംഘടന പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ പുറത്താക്കില്ല എന്നാണ് യോഗ ശേഷം മാധ്യമങ്ങളെ കണ്ട ഇടവേള ബാബു പറഞ്ഞത്.

കൂടാതെ ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അമ്മയുടെ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. അമ്മ യോഗം ചിത്രീകരിച്ച നടപടി തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അമ്മ ഭാരവാഹികളില്‍ ജഗദീഷ് മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.

2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഷമ്മി തിലകന് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. അമ്മ അംഗങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചതും അച്ചടക്ക നടപടിക്ക് കാരണമായി. നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെ അമ്മയില്‍ തുടരുന്നതിനെ പരിഹസിച്ച് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു.
'നീതിദേവത കൂറുമാറുമ്പോള്‍':ഫേസ്ബുക്ക്കുറിപ്പില്‍ ജയശങ്കര്‍ കുടുങ്ങുമോ?;വനിതാഅഭിഭാഷകര്‍ നിയമനടപടിക്ക്