Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിന് ക്രഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കി; നടന്‍ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: യുവനടി വിജയ് ബാബുവിനെതിരെ നല്‍കിയ പീഡനക്കേസില്‍ നടന്‍ സൈജു കുറിപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിന് സഹായിച്ചെന്ന് സംശയിത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് പൊലീസ് മൊഴിയെടുത്തത്. വിജയ് ബാബുവിനെ ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയത് ഒരു നടനാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ സൈജു കുറുപ്പായിരുന്നു വിജയ് ബാബുവിന് ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയത്.

വിജയ് ബാബുവിനെതിരായ കേസ് വരും മുമ്പാണ് താന്‍ സഹായിച്ചതെന്ന് സൈജു കുറുപ്പ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.

വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയില്‍ വിജയ്‌യുടെ ക്രെഡിറ്റ് കാര്‍ഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാര്‍ഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും യാത്ര രേഖകള്‍ പോലീസിനെ കാണിച്ചു എന്നും സൈജു കുറുപ്പ് നല്‍കിയ മൊഴില്‍ വ്യക്തമാക്കുന്നു.

saiju

റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിംഗിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എ ടി എം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജു കുറുപ്പ് പൊലീസിന് മൊഴി നല്‍കി. അതേസമയം, കേസില്‍ വിജയ് ബാബുവിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. നേരത്തെ വിജയ് ബാബു നാട്ടിലെത്തിയ ശേഷം രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലില്‍ വിജയ് ബാബു നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകളുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നടിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ഉള്ളതാണ് എന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും നടിയെ ഉപദ്രവിച്ചതിനുള്ള തെളിവുകള്‍ നിരത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 24 ന് വിജയ് ബാബു രാജ്യം വിട്ടിരുന്നു. ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കുമാണ് വിജയ് ബാബു കടന്നുകളഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+