Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ' യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബു എത്തി; കൈ കൊടുത്ത് സ്വീകരിച്ച് താരങ്ങള്‍

കൊച്ചി : പുതു മുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബു താര സംഘടനയായ അമ്മ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി . കൊച്ചിയില്‍ സംഘടിപ്പിച്ച അമ്മയുടെ 28ാം ജനറല്‍ ബോഡി യോഗത്തിലാണ് വിജയ് ബാബു പങ്കെടുക്കാന്‍ എത്തിയത് . വേദിയില്‍ എത്തിയ വിജയ് ബാബുവിനെ ഹസ്തദാനം നല്‍കിക്കൊണ്ടാണ് മറ്റ് താരങ്ങല്‍ സ്വീകരിച്ചത് .

1

യോഗത്തില്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസും ചര്‍ച്ചയാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിജയ് ബാബു നേരിട്ടെത്തിയത്. വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് വനിത അംഗങ്ങള്‍ ഐ സി സിയില്‍ നിന്ന് രാജിവച്ചിരുന്നു. രാജിവച്ച നടി ശ്വേത മേനോനും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

2

കേസില്‍ പ്രതിയായ ശേഷം അമ്മ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറി നില്‍ക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. ഇപ്പോള്‍ അംഗം എന്ന നിലയിലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. കേസില്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ മാറി നില്‍ക്കാമെന്നാണ് വിജയ് ബാബു അന്ന് അറിയിച്ചത്.

3

ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു. ആരോപണങ്ങളുടെ പേരില്‍ താന്‍ കൂടി അംഗമായ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു അറിയിച്ചിരുന്നു.

4

അതേസമയം, വിജയ് ബാബുവിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ട്ിയ്ക്കാനും സംസ്ഥാനം വിട്ട് പോകരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവച്ചിരുന്നു. കൂടാതെ 27 മുതല്‍ അടുത്ത മാസം മൂന്ന് വരെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ഉപാധികലോടെയാണ് ജാമ്യം അനുവദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

5

ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് വിജയ് ബാബുവിനെ കണ്ടതെന്നും ഈ ബന്ധം താരം ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം 2018 മുതല്‍ തങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് വിജയ് ബാബുവും വാദിച്ചു. കോടതിയില്‍ ഇരുവരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും വിജയ് ബാബു ഹാജരാക്കിയിരുന്നു.

6

അതേസമയം സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്ന നിരീക്ഷണമായിരുന്നു വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി മുന്നോട്ട് വെച്ചത്. പ്രഥമദൃഷ്ട്യാ ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്.

7


അതേസമയം ബലാത്സംഗ കേസില്‍ പുരുഷ വീക്ഷണ കോണില്‍ സ്ത്രീയുടെ പെരുമാറ്റ രീതികള്‍ വിലയിരുത്തുന്നത് ഒഴിവാക്കണമെന്ന് കോടതി പറഞ്ഞു. ചാരിത്ര്യം, ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ തുടങ്ങിയ പതിവ് കെട്ടു കഥകളൊന്നും പരിഗണിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+