'വിജയ് ബാബു വൃത്തികെട്ടവന്‍': സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു: വീണ്ടും നടി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായു അതിജീവിതയായ നടി. പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് ഇപ്പോഴും തന്റെ കരിയർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നടി വ്യക്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ് ബാബുവിനെ പിന്തുണച്ചുകൊണ്ട് വന്ന കുറിപ്പിന് മറുപടി നല്‍കുകയായിരുന്നു താരം.

സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും മർദ്ദിച്ചെന്നുമുള്ള നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് പുതിയ ആരോപണം. പരാതി കൊടുത്തതിന് പിന്നാലെ വിജയ് ബാബു ലൈവില്‍ വന്ന് നടത്തിയ പരാമർശങ്ങളെക്കുറിച്ചും നടി പ്രതികരിക്കുന്നുണ്ട്.

 vijaybabu

വൃത്തികെട്ട പുരുഷാധിപത്യ സമൂഹം

നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത് ഇങ്ങനെയൊക്കെയാണ്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹമാണ് ഇത്. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏത് പെണ്ണിനോടും അവർക്ക് എന്ത് വൃത്തികേടും ചെയ്യാം, പക്ഷെ അവർക്ക് എല്ലാ പിന്തുണയും ലഭിക്കും.. എങ്ങനെയാണ് ഈ ഭൂമിയില്‍ ഇതെല്ലാം സാധ്യമാകുന്നത്? ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്ന് ഞാന്‍ ഉറപ്പാക്കുമെന്നും നടി കുറിക്കുന്നത്.

ഈ വൃത്തികെട്ടവനെ, മാനിപ്പുലേറ്റ് ചെയ്യുന്നവനെ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നത് ഞാന്‍ അവസാനിപ്പിക്കും. നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ? കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്നെങ്കിലും അറിയാമോ.

നിങ്ങള്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല. എല്ലാം കാത്തിരുന്നത് കാണുക. ചിലത് നിങ്ങള്‍ക്കരികിലേക്ക് ഉടന്‍ എത്തും. അയാളെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും. എന്തുതന്നെയായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവന്‍ അറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണ് ഇത്. ഇനി മിണ്ടാതിരിക്കില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

 vijaybabu

വിജയ് ബാബു ഒരു ലൈവുമായി വന്നു

കഴിഞ്ഞ വര്‍ഷം നിങ്ങളെയെല്ലാവരെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിജയ് ബാബു ഒരു ലൈവുമായി വന്നു. എനിക്ക് ഡിപ്രഷന്‍ ഒന്നും ഇല്ലായിരുന്നു. അങ്ങനെയൊരു ഡോക്ടറും പറഞ്ഞിട്ടില്ല പക്ഷെ അയാള്‍ക്കുണ്ടായിരുന്നു. എന്നിട്ട് ആ കഥ തിരിച്ചു. ഞാനൊരിക്കലും എനിക്ക് ഹോം സിനിമയില്‍ വേഷം നല്‍കണമെന്ന് പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല.

എന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഓഡിഷനിലൂടെയാണ് എന്നെ സെലക്ട് ചെയ്തത്. റോള്‍ കിട്ടാന്‍ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാന്‍. ഞാന്‍ സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണ് ഞാന്‍. ഞാന്‍ സമൂഹത്തോട് കള്ളം പറയുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്നും പരാതിക്കാരി ചോദിക്കുന്നു.

അയാള്‍ക്കെതിരെ മറ്റൊരു മി ടൂ ആരോപണം കൂടി ഉണ്ടായിരുന്നു. അത് എവിടെപ്പോയി? എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അവളുടെ വായടപ്പിക്കാന്‍ അയാള്‍ അവള്‍ക്ക് പണം നല്‍കി. അതുകൊണ്ട് അവള്‍ വിട്ടു. പണവും പ്രശസ്തിയും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നാണ് വിജയ് ബാബു കരുതുന്നത്. ഏത് പെണ്‍കുട്ടിയെയും ദുരുപയോഗം ചെയ്യാം എന്ന്. പക്ഷെ നിങ്ങള്‍ക്ക് തെറ്റി. നിങ്ങള്‍ക്ക് ജനം ഇട്ട പേര് ശരിയാണ്, ഊള ബാബു.

Vastu Tips: എന്തുകൊണ്ട് ഈ ദിശയില്‍ തലവെച്ച് കിടന്നുറങ്ങരുത്, തല എത് ദിശയില്‍ വെക്കണം

എനിക്ക് സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണ് ഞാന്‍ ആരോപണവുമായി വന്നത് എന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അത് അയാള്‍ സൃഷ്ടിച്ചെടുത്തതാണ്. അയാള്‍ക്ക് നല്ല കഥകള്‍ മെനയാന്‍ അറിയാം. അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും അവന്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ക്കറിയാമോ? എന്റെ കൈയില്‍ തെളിവുണ്ട്.

എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ മകന്‍

അയാള്‍ അവരെയെല്ലാം നിശബ്ദരാക്കും. കാരണം താന്‍ എന്തോ വലിയ ശക്തനാണെന്നാണ് അയാള്‍ കരുതുന്നത്. പക്ഷെ എനിക്കയാള്‍ ഒരു വൃത്തികെട്ടവന്‍ മാത്രമാണ്. ഞാന്‍............ ഞാനൊരു അഭിനേതാവാണ് അടിമയല്ല. നിങ്ങള്‍ നിര്‍മ്മാതാവായിരിക്കാം പക്ഷെ അതിനര്‍ത്ഥം നിനക്ക് ആരെയും നിന്റെ വൃത്തികെട്ട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നല്ല.

അവന്‍ ലൈവില്‍ പറഞ്ഞ കാര്യം ഉണ്ട്, എന്റെ വീട്ടുകാരുണ്ട്... എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ മകന്‍. എന്ത് വൃത്തികേടാണിത്? ഞാന്‍ എന്താ ആകാശത്തുനിന്ന് പൊട്ടി മുളച്ചതോ? ഏഹ്... താന്‍ എന്നെ കൊന്നുകളയും എന്നൊക്കെ പറഞ്ഞപ്പോ താന്‍ ഇതൊന്നും ആലോചിച്ചില്ലേ? എന്നെ സിനിമാ ഫീല്‍ഡില്‍ ഇല്ലാണ്ടാക്കികളയും എന്ന് പറഞ്ഞപ്പോ നീ ആലോചിച്ചില്ലേ? ഇതിന് മറുപടി പറയടാ വൃത്തികെട്ടവനേ!!!

സിനിമയിലെ എന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? എനിക്കൊരു ചീത്തപ്പേര് ഉള്ളതുകൊണ്ട് അവര്‍ക്കൊരിക്കലും സിനിമ ലഭിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അയാള്‍ എന്റെ സുഹൃത്തുക്കളെപ്പോലും സ്വാധീനിച്ചു. അവന്‍ മീശ പിരിച്ചിട്ട് പേര് വെളിപ്പെടുത്തിയപ്പോള്‍ കൈയടിക്കാന്‍ കുറേ ജന്മങ്ങള്‍. ഇപ്പോള്‍ എനിക്കിതുമായി വീണ്ടും വരേണ്ട അവസ്ഥ എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? അയാള്‍ ഇപ്പോഴും ഞാന്‍ സ്വപ്‌നം കണ്ട എന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും താരം കൂട്ടിച്ചേർക്കുന്നു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q