കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ തുടരുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ നടപടിയെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി. പരാതി കൊടുക്കുന്ന ആളും കുറ്റാരോപിതനും നിയമവ്യവസ്ഥയെ വിശ്വാസിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതില്‍ കൃത്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും വന്നില്ലെങ്കില്‍ നാളെയും ഇത് സംഭവിക്കുമെന്ന് മാലാ പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാലാ പാര്‍വതി.

വിജയ് ബാബുവിനെ പുറത്താക്കാന്‍ അമ്മയോട് ശുപാര്‍ശ ചെയ്തിട്ടും നടന്നില്ല എന്നും അവര്‍ വ്യക്തമാക്കി. ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും അമ്മ ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ആള്‍ക്കാരാണ് തങ്ങളെന്നും മാലാ പാര്‍വതി പറഞ്ഞു. പക്ഷെ ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ക്ക് വേറെ പെണ്ണുങ്ങളുടെ സംഘടനയുണ്ടല്ലോ എന്നാണ്. അപ്പോള്‍ അവിടെ ഉള്ള പെണ്ണുങ്ങളൊക്കെ ആരാണെന്നും മാലാ പാര്‍വതി ചോദിച്ചു. വെറുതെ ഇരുന്ന നമ്മളെ വിളിച്ച് ഐസിസിയില്‍ ചേര്‍ത്തതാണെന്നും മാലാ പാര്‍വതി പറഞ്ഞു. മാലാ പാര്‍വതി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്.

തയ്യാറായി വന്ന കുട്ടിയായിരിക്കുമല്ലോ, അല്ലാതെ ഹോട്ടലിലേക്ക് പോകില്ലല്ലോ? നടിയെ ആക്ഷേപിച്ച് ലിബര്‍ട്ടി ബഷീര്‍തയ്യാറായി വന്ന കുട്ടിയായിരിക്കുമല്ലോ, അല്ലാതെ ഹോട്ടലിലേക്ക് പോകില്ലല്ലോ? നടിയെ ആക്ഷേപിച്ച് ലിബര്‍ട്ടി ബഷീര്‍

1

പണമുണ്ടല്ലോ.. അതാണ് അതിനകത്ത് നടക്കുന്നത്. അവര് വിചാരിക്കുന്നത് അവര്‍ ടാര്‍ജറ്റഡാണ് എന്നാണ്. പണം ഉള്ളവരെ ടാര്‍ജറ്റ് ചെയ്യുകയാണ് എന്നുള്ള വിശ്വാസം കൂടി അവരുടെ ഉള്ളിലുണ്ട്. കേരളത്തിലെ എലീറ്റ് ക്ലാസുകാര്‍ ആശുപത്രിയില്‍ പോയി ക്യൂ നിന്ന് കാണില്ല, അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം പോയിക്കാണില്ല. എല്ലാം മുകളില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അങ്ങനെ ഒരു രീതിയുണ്ട് നമ്മുടെ നാട്ടില്‍. ആ ഒരു സിസ്റ്റം വെച്ചിട്ട് ഒരു പ്രശ്‌നം സംഭവിച്ചാലും നമുക്ക് പ്രൊട്ടക്ഷന്‍ കിട്ടുമെന്ന വിചാരം എല്ലാവരുടേയും മനസിലുണ്ട്. ഇതുപോലെ പ്രശ്‌നം വരുമ്പോള്‍ എന്നെ ടാര്‍ജറ്റ് ചെയ്യുന്നു, അല്ലെങ്കില്‍ ഞാന്‍ രക്ഷപ്പെടണം അല്ലെങ്കില്‍ എന്നെ ഇവര്‍ ഉപദ്രവിക്കും എന്നുള്ള ഒരു ചിന്താഗതി എല്ലാവരുടേയും മനസിലുണ്ട്.

2

ദിലീപിന്റെ വിഷയത്തില്‍ പെട്ടത് പോലെ ഞാനിതില്‍ പെടില്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുമെന്ന് ഭയക്കുന്നുണ്ടാകാം. ആദ്യമെ ഊഹിച്ചതാണ് അദ്ദേഹമിനി തിരിച്ചുവരാനായിട്ട് സാധ്യതയില്ല എന്ന്. ഞങ്ങള്‍ ഇതേ പറഞ്ഞുള്ളൂ. ഇവര്‍ തമ്മില്‍ എന്താണ് നടന്നത് എന്ന് നമുക്കറിയില്ല. അവര്‍ തമ്മില്‍ എന്ത് റിലേഷന്‍ഷിപ്പ് ആയിരുന്നു എന്നൊക്കെ അന്വേഷിച്ച് കണ്ടെത്തട്ടെ. അത് കള്ളക്കേസാണെങ്കില്‍ ആ സ്ത്രീയെ ശിക്ഷിക്കും. തെറ്റാണെങ്കില്‍ അവിടെ തന്നെ ശിക്ഷിക്കും. പക്ഷെ നിയമവ്യവസ്ഥയെ പരാതി കൊടുക്കുന്ന ആളും കുറ്റാരോപിതനും വിശ്വാസം ഇല്ലാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് കൃത്യമായി ആക്ഷന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജുഡീഷ്യറിയും കറക്ട് ആയിട്ടുള്ള അന്വേഷണം നടന്നു എന്ന് സമൂഹത്തിനെ വിശ്വസിപ്പിച്ചില്ലെങ്കില്‍ നാളെയും ഇത് സംഭവിക്കും.

3

ഇത് പരാതിപ്പെടുന്ന ആള്‍ക്കും ആരാണോ കുറ്റവാളി അയാള്‍ക്കും സിസ്റ്റത്തിനെ വിശ്വാസമില്ല. അപ്പോള്‍ ഒരാള്‍ ഓടുകയാണ്. തെറ്റ് ചെയ്തിട്ടില്ല എന്നാണ് അയാള്‍ വിശ്വസിക്കുന്നത്. എന്നിട്ട് അയാള്‍ ചെയ്തത് ഇരയുടെ പേര് വെളിപ്പെടുത്തി, പിന്നെ ഒളിച്ചോടി പോയി. അതും ക്രൈം ആയി. നമ്മുടെ സിസ്റ്റത്തെ ആള്‍ക്കാര്‍ വിശ്വസിക്കുന്നില്ല എന്നാണ്. സമഗ്രമായ മാറ്റം വന്നില്ലെങ്കില്‍ വലിയ പാടാണ്. നമ്മള്‍ ഇത്രയും കഷ്ടപ്പെട്ട് അഭിനയിക്കുന്നു, പ്രൊഡ്യൂസ് ചെയ്യുന്നു അതൊക്കെ ജനങ്ങളുടെ ഇഷ്ടത്തിന് വേണ്ടിയാണല്ലോ ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ ഒളിഞ്ഞ് നില്‍ക്കുന്നു, നിയമം കൈയിലെടുക്കുന്നു. അങ്ങനെ ആകുമ്പോള്‍ സമൂഹം അവരെ അങ്ങനെ കാണില്ല എന്ന സിംപിളായ ചോദ്യമുണ്ട്.

4

അമ്മ ആവശ്യപ്പെട്ടത് പ്രകാരം രാജിവെക്കുന്നു എന്ന് പറയാന്‍ പോലും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്‍പര്യപ്പെട്ടില്ല. സമൂഹം അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ അത് ചെയ്യില്ല. നമ്മള്‍ നമ്മുടെ കൂടെയുള്ള മകന്റെ ഒപ്പമാണ് നില്‍ക്കൂ എന്ന് അടിവരയിട്ട് പറഞ്ഞ പോലെയാണ്. ഇരയുടെ പേര് പറഞ്ഞത് പ്രകാരം മാത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കാന്‍ പാടില്ല. അവിടെ നിന്ന് ഇറങ്ങണം എന്ന് അമ്മ പറയണം എന്നാണ് ഞങ്ങളുടെ നിര്‍ദേശം. കാരണം ഞങ്ങള്‍ക്ക് ഇതിനകത്ത് ഓരോ കാര്യത്തിനും അങ്ങനെ ഒന്നും നടക്കാതിരിക്കാന്‍ വേണ്ടി ഐസിയില്‍ വരുന്നത് കൊണ്ടാണ് ഞങ്ങള്‍ അങ്ങനെ പറഞ്ഞത്. പക്ഷെ അതുപോലും ചെയ്യാന്‍ തയ്യാറായില്ല.

5

90 ശതമാനം ആള്‍ക്കാരും നിങ്ങള്‍ക്കെങ്ങനെ അറിയാം ആ പെണ്ണിന് സ്വന്തം ആവശ്യപ്രകാരം ഉണ്ടായിരിക്കുന്ന ബന്ധമാകില്ലേ എന്ന് വളരെ മ്ലേച്ഛമായിട്ടാണ് ആള്‍ക്കാര്‍ ചോദിക്കുന്നത്. ജോലിയില്‍ കടന്ന് വരുന്ന പെണ്‍കുട്ടിയ്ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഈ നിയമം ഉള്ളത്. ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ പറ്റണം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെ കീഴ്‌പ്പെട്ടാലെ ജോലിയില്‍ പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാകൂ എന്നത് ഉണ്ടാകാന്‍ പാടില്ല. ഞങ്ങള്‍ രാജിവെച്ചപ്പോള്‍ അമ്മയിലുള്ളവര്‍ക്ക് പ്രശ്‌നമല്ല. ഞങ്ങള്‍ രാജിവെച്ചപ്പോള്‍ അമ്മ വൈസ് പ്രസിഡന്റ് പറഞ്ഞത് പെണ്ണുങ്ങള്‍ക്ക് വേറെ സംഘടനയുണ്ടല്ലോ എന്നാണല്ലോ. ഏതാണ് പെണ്ണുങ്ങളുടെ വേറെ സംഘടന? ഞാനൊരു കത്തെഴുതിയിരുന്നു.

6

എന്താണ് ഞങ്ങള്‍ വേറെ സംഘടനയിലേക്ക് പോകണം എന്നാണോ എന്ന് ചോദിച്ചാണ് കത്തെഴുതിയത്. അതിന് മറുപടി ഇതുവരെ വന്നിട്ടില്ല. നമ്മള്‍ ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും അമ്മ ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ആള്‍ക്കാരാണ്. ഈ സംഘടന സത്യസന്ധമായി പെരുമാറും എന്ന വിശ്വാസത്തില്‍ നില്‍ക്കുന്ന ആള്‍ക്കാരാണ്. പക്ഷെ ഞങ്ങളോട് വളരെ മ്ലേച്ഛമായി പറഞ്ഞത് നിങ്ങള്‍ക്ക് വേറെ പെണ്ണുങ്ങളുടെ സംഘടനയുണ്ടല്ലോ എന്നാണ്. അപ്പോള്‍ അവിടെ ഉള്ള പെണ്ണുങ്ങളൊക്കെ ആരാണ്. വെറുതെ ഇരുന്ന നമ്മളെ വിളിച്ച് ഐസിസിയില്‍ ഇരിക്കൂ എന്ന് പറഞ്ഞിട്ട് അവിടെ നമുക്ക് ട്രെയിനിംഗ് തന്ന്, ഇതിന്റെ നിയമവശങ്ങള്‍ ഇങ്ങനെ ഒക്കെ ആണ്, ഇതിലൊക്കെ നമുക്ക ആക്ട് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഓക്കെ ശരി അതിലൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞവരാണ് ഞങ്ങള്‍.

7

എ എം എം എ എന്ന് പേര് മാറ്റി അമ്മ എന്നാക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നവരാണ്. നമ്മള്‍ ശരിയായ കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് സമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റണം എന്ന് പറഞ്ഞ് ഒരുമിച്ച് നിന്ന ആള്‍ക്കാരാണ്. ഒരു തരത്തിലുള്ള ചീത്ത ഉദ്ദേശ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ലല്ലോ. ശ്വേതയ്‌ക്കോ കുക്കുവിനോ ഒന്നും അങ്ങനെയില്ലായിരുന്നു. കുക്കുവൊക്കെ വളരെ അധികം അമ്മയുടെ നന്മയില്‍ വിശ്വസിക്കുന്ന ആള്‍ക്കാരാണ്. അവര്‍ വളരെ സ്‌ട്രോംഗായിട്ടാണ് നിന്നത്. പക്ഷെ അവരെ വളരെ നിസാരമായി നിന്നിട്ട് ഞങ്ങളുടെ ശരിപക്ഷം പറഞ്ഞവരാണ് പുറത്തായി പോയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലായാലും കാറായാലും നമ്മുടെ അനുവാദമില്ലാതെ നമ്മുടെ ശരീരത്തില്‍ തൊടാന്‍ പാടില്ല. അതിനി ചാന്‍സ് ചോദിച്ച് നില്‍ക്കുകയാണെങ്കിലും എന്താണെങ്കിലും പറ്റില്ല. നമ്മുടെ തലമുറയോ ഇങ്ങനെ ആയി. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ സേഫായി വര്‍ക്ക് ചെയ്യാന്‍ കഴിയണം.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിറിക്കാന്‍ പോലീസ് | Vijay Babu Case | OneIndia Malayalam

English summary
Vijay Babu Actress Case: Actress Maala Parvathi on AMMA and Vijay Babu issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X