കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ അതിന് സാധിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

മേയ് 30 ന് നാട്ടിലെത്തും എന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണ് വിജയ് ബാബുവിന്റെ അടുത്ത നീക്കം എന്ന് പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് കൊടുത്തത് സിനിമാലോകവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവരേയും ചോദ്യം ചെയ്യാനുള്ള പുറപ്പാടിലാണ് അന്വേഷണ സംഘം. വിജയ് ബാബുവിന് വേണ്ടി സുഹൃത്ത് 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ച് നല്‍കി എന്നാണ് റിപ്പോര്‍ട്ട്.

മണിച്ചനടക്കമുള്ളവരുടെ ശിക്ഷായിളവില്‍ പക്ഷപാതിത്വം? സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍മണിച്ചനടക്കമുള്ളവരുടെ ശിക്ഷായിളവില്‍ പക്ഷപാതിത്വം? സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

1

ഇത് സംബന്ധിച്ച് വിവരം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്ത് തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു നല്‍കിയത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത് എന്നാണ് വിവരം. വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു.

2

അതേസമയം തന്റെ ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താം എന്നാണ് വിജയ്ബാബു ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. തനിക്കെതിരെ കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കേസെടുക്കും എന്ന് ഉറപ്പായതോടെയാണ് വിജയ് ബാബു നാടുവിട്ടതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
എറണാകുളം; വിജയ് ബാബു ഒളിവിലുള്ളത് ഉന്നതന്റെ സംരക്ഷണയിൽ; യാത്ര നീട്ടിവെച്ചേക്കുമെന്നും സംശയം
3

ഏപ്രില്‍ 22 നാണ് നടിയുടെ പരാതി അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞ് ഏപ്രില്‍ 24 നാണ് വിജയ് ബാബു രാജ്യം വിട്ടത്. വ്യക്തമായ ബോധ്യത്തോടെയായിരുന്നു വിജയ് ബാബുവിന്റെ നീക്കമെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞു. മേയ് 30 ന് നാട്ടിലെത്തും എന്നാണ് വിജയ് ബാബു നേരത്തെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ വന്നില്ലെങ്കില്‍ 31 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും വന്നാല്‍ 31 നോ ഒന്നിനോ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബുവിനെതിരെ ശക്തമായ നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്.

4

കോടതിക്ക് മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. പ്രതിയുടെ കാരുണ്യം ആവശ്യമില്ലെന്നും എവിടെയാണെങ്കിലും എന്തായാലും പിടികൂടുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിട്ടുണ്ട്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്ന് പരാതിക്കാരിയായ നടിയും കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍

English summary
Vijay Babu Actress Case: amid lack of travel documents why Interpol can't find Vijay Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X