India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് കടന്നാലും മുന്‍കൂര്‍ജാമ്യം നല്‍കണോയെന്ന് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും; വിജയ് ബാബുവിന് തിരിച്ചടി?

Google Oneindia Malayalam News

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് പുനപരിശോധിക്കാന്‍ സാധ്യത. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞതിന് ശേഷം വിദേശത്തേക്ക് കടന്ന് അവിടെ ഇരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് രണ്ട് അഭിപ്രായം വന്നിരിക്കുന്നത്.

ഇക്കാര്യം ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനോട് വിയോജിച്ച് കൊണ്ടാണ് വിഷയം ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

cmsvideo
  നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment
  1

  വിദേശത്ത് ഇരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടോ, അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ പ്രതിയുടെ അറസ്റ്റ് വിലക്കാനാകുമോ എന്നതും ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോക്സോ കേസില്‍ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നിരുന്നു.

  2

  എന്നാല്‍ പ്രതി വിദേശത്തായതിനാല്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. തുറന്ന കോടതിയിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പറഞ്ഞത്. എസ് എം ഷാഫി കേസില്‍ ഹൈക്കോടതി മുന്‍പ് പുറപ്പെടുവിച്ച ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇതേദിവസം തന്നെ വിജയ് ബാബുവിന് മറ്റൊരു ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

  3

  ഇതോടെയാണ് വിഷയം ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. വിദേശത്ത് ഇരുന്ന് ജാമ്യ ഹര്‍ജി നല്‍കാനാകില്ല എന്ന് ഷാഫിയുടെ കേസില്‍ മുന്‍പ് വ്യക്തമാക്കിയിരുന്നതിനാല്‍ ഡിവിഷന് ബെഞ്ചിന്റെ പരിശോധന ഇല്ലാതെ വിജയ് ബാബുവിന്റെ കേസില്‍ സിംഗിള്‍ ബെഞ്ച് തീരുമാനം എടുക്കരുതായിരുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്. അത്തരം ഒരാളെ ഇടക്കാല ജാമ്യം അനുവദിച്ച് രാജ്യത്തേക്ക് കോടതി ക്ഷണിക്കേണ്ടതില്ല എന്നാണ് നിരീക്ഷണം.

  4

  അയാളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ് എന്നിരിക്കെ സി ആര്‍ പി സി സെക്ഷന്‍ 438 പ്രകാരം അന്വേഷണഘട്ടത്തില്‍ പ്രതിയുടെ അറസ്റ്റ് തടയാന്‍ കോടതിയ്ക്ക് അധികാരമില്ല എന്നും ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യമെ അനുവദിക്കാന്‍ സാധിക്കൂ. വിജയ് ബാബുവിന്റെ കേസിലെ തീര്‍പ്പുകളില്‍ പുനഃപരിശോധന ആവശ്യമാണ് എന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

  5

  എന്നാല്‍ സുശീല അഗര്‍വാള്‍ കേസില്‍ സുപ്രീംംകോടതി പറഞ്ഞത് നിയമപരമായ നിയന്ത്രണമില്ലെങ്കില്‍ ജാമ്യ ഹര്‍ജികളില്‍ കോടതി അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത് എന്നാണ്. വിദേശത്തിരുന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യാം, അന്തിമവാദം നടക്കുമ്പോള്‍ ഹര്‍ജിക്കാരന്‍ സ്ഥലത്തുണ്ടായാല്‍ മതി എന്നാണ് വിജയ് ബാബുവിന്റെ കേസില്‍ ഹൈക്കോടതി പറഞ്ഞത്.

  6

  അതേസമയം വിജയ് ബാബുവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിജയ് ബാബുവിനെ വിട്ടയച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ പൊലീസിന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

  'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

  English summary
  Vijay Babu Actress case: anticipatory bail filed abroad be considered? Division Bench will examine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X