കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചത് സുഹൃത്തായ യുവനടന്‍; വിജയ് ബാബു ടിക്കറ്റ് റദ്ദാക്കാന്‍ സാധ്യത? ജാഗ്രതയോടെ പൊലീസ്

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവിലുള്ള നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയത് യുവനടനെന്ന് പൊലീസ്. ഇയാളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുക. നേരത്തെ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദുബായില്‍ ഒരു മാസത്തിലേറെയായി ഒളിവില്‍ കഴിയുന്ന വിജയ് ബാബു കൈയിലെ പണം തീര്‍ന്നതോടെയാണ് ക്രെഡിറ്റ് കാര്‍ഡുപകള്‍ എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടത്.

തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ക്രെഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക് പോയത് എന്നാണ് വിവരം. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധുവാണ് കാര്‍ഡ് എത്തിച്ച് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് വിജയ് ബാബുവിന് എത്തിച്ച് നല്‍കിയിരിക്കുന്നത്. സിനിമാ രംഗത്ത് നിന്ന് വിജയ് ബാബുവിന് സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

1

നേരത്തെ നടിയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം മേയ് 30-ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വിജയ് ബാബു വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവെക്കുമോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിജയ് ബാബു നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2

വിജയ് ബാബു നാട്ടില്‍ തിരിച്ച് എത്തിയ ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാം എന്നുള്ള നിലപാടിലാണ് കോടതി. ഈ സാഹചര്യത്തിലാണ് മേയ് 30 ന് വിജയ് ബാബു തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിന്റെ വിമാന ടിക്കറ്റ് അടക്കമുളള രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണ് എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് നടിയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

3

അതേസമയം നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നു എന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമാണ് വിജയ് ബാബു പറയുന്നത്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലും വിജയ് ബാബു പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം നടിയുമായുളള വാട്സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും തന്റെ സിനിമയിലേക്ക് നിശ്ചയിച്ച മറ്റൊരു നടിയെ പരാതിക്കാരി ഭീഷണിപ്പെടുത്തിയിരുന്നു എന്നും വിജയ് ബാബു ആരോപിക്കുന്നു.

4

മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചു എന്നാണ് നടി നല്‍കിയ പരാതി. ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഏപ്രില്‍ 24 നാണ് ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂര്‍ വഴി ദുബായിയിലേക്കും വിജയ് ബാബു രക്ഷപ്പെട്ടത്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തുകയും നടിയെ അധിക്ഷേപിച്ചതും വിവാദമായിരുന്നു.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
Vijay Babu Actress Case: credit card was delivered by a young actor to Vijay Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X