India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രകോപിതനാവില്ല, നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി'; പ്രതികരണവുമായി വിജയ് ബാബു

Google Oneindia Malayalam News

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന കുറിപ്പുള്ള ചിത്രമാണ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടൊപ്പം ഒന്നിലും പ്രകോപിതനാകാനില്ല എന്ന കുറിപ്പും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങള്‍ എന്ത് തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിജയ് ബാബു ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

1

അതേസമയം നടിയെ വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തായിട്ടുണ്ട്. തനിക്കെതിരെ പരാതി ഉയര്‍ന്ന ഘട്ടത്തില്‍ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.

2

പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കും എന്നും പൊലീസുകാര്‍ എല്ലാം ഇത് ആഘോഷിക്കും എന്നും വിജയ് ബാബു പറയുന്നുണ്ട്. താന്‍ വന്ന് കാല് പിടിക്കാം എന്നും നടി വേണമെങ്കില്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്.

3

അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ വിജയ് ബാബുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഏഴ് ദിവസം ചോദ്യം ചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

4

ഇത് പ്രകാരമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. പരാതിക്കാരി പറഞ്ഞ സ്ഥലങ്ങളില്‍ വിജയ് ബാബുവിനെ കൊണ്ട് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ഇനിയും ചോദ്യം ചെയ്യല്‍ തുടരും.

5

ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും ഹൈക്കോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അറസ്റ്റിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിജയ് ബാബുവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

6

തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

7

തനിക്കെതിരായ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് നേരത്തെ തന്നെ നടിയും പിതാവും പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും എന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നടിയുടെ പേര് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

8

അതേസമയം ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡി സി പി വി യു കുര്യക്കോസ് നേരത്തേ പ്രതികരിച്ചിരുന്നു. കേസില്‍ വിജയ് ബാബുവിനെതിരെ ഉള്ളത് ശക്തമായ തെളിവാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

9

ഇക്കഴിഞ്ഞ ഏപ്രില്‍ 22 നാണ് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്. പരാതിക്ക് പിന്നാലെ വിജയ് ബാബു രാജ്യം വിട്ടിരുന്നു. ദുബായിലേക്കായിരുന്നു വിജയ് ബാബു കടന്നുകളഞ്ഞത്.

സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍സിനിമ സെറ്റിലെ ഐസിസി പുനസ്ഥാപിച്ചു; അമ്മയില്‍ നിന്നും ഡബ്ല്യൂസിസിയില്‍ നിന്നും ഇവര്‍ അംഗങ്ങള്‍

English summary
Vijay Babu Actress Case: here is what Vijay Babu says on his new facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X