Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബു പുറത്ത് തന്നെ; മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും മാറ്റി ഹൈക്കോടതി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. തിങ്കളാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. ഇതോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി മാറ്റുന്നത്.

ചൊവ്വാഴ്ചയും വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരുന്നു. എ ഡി ജി പി ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിച്ചതോടെയാണ് മാറ്റിവെച്ചത്. നേരത്തെ കഴിഞ്ഞ ആഴ്ച പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു.

1

വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നാണ് പൊലീസിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം മുപ്പതോളം പേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുള്ളത്. വിജയ് ബാബു ഒളിവില്‍ കഴിയവെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതോടെയാണ് ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു ഒന്നരമാസത്തിന് ശേഷം കൊച്ചിയിലെത്തിയത്.

2

ഇതിന് ശേഷം വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു നാട്ടിലെത്തിയത്. ചോദ്യം ചെയ്യലിലുടനീളം വിജയ് ബാബു നടിയുടെ പരാതി തള്ളിക്കളഞ്ഞിരുന്നു. നടിയമായി ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വിജയ് ബാബു പൊലീസിനോട് പറഞ്ഞത്. ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയിലും ഇക്കാര്യം തന്നെയാണ് പറയുന്നത്.

3

സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ നടി പരാതി ഉന്നയിക്കുകയാണെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതി ഉന്നയിച്ച നടിയുമായുളള വാട്സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിജയ് ബാബു ഒളിവില്‍ കഴിയവെ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയതിന് നടന്‍ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജു കുറുപ്പ് അടക്കം നാല് പേരെയാണ് ചോദ്യം ചെയ്തിട്ടുള്ളത്.

4

ഇത് കൂടാതെ പ്രശസ്ത ഗായകനും ഭാര്യയും വിജയ് ബാബു നടിയുമായി കൊച്ചിയില്‍ ഹോട്ടലില്‍ എത്തിയതിന് സാക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 22 - നാണ് വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഇതോടെയാണ് വിജയ് ബാബു രാജ്യം വിട്ടത്.

5

ആദ്യം ഗോവയിലേക്ക് രക്ഷപ്പെട്ട വിജയ് ബാബു അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കാണ് കടന്നു കളഞ്ഞത്. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാനായില്ല. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യുവനടിയുടെ പരാതി.

6

അതേസമയം നടിയുടെ പരാതിയ്ക്ക് പിന്നാലെ ഇരയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു രംഗത്തെത്തിയത് വിവാദമായിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിജയ് ബാബു പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണം എന്ന് ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ബാബുവിന്റെ രാജി അംഗീകരിക്കുകയായിരുന്നു അമ്മ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളായി മാലാ പാര്‍വതി, ശ്വേത പരമേശ്വരന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+