Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിനെ ഇനി യുഎഇ പൊലീസ് പൊക്കും? അറസ്റ്റ് വാറന്റ് കൈമാറി കേരള പൊലീസ്

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യു എ ഇ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതിക്കെതിരെയുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിജയ് ബാബു യു എ ഇയില്‍ എവിടെയാണ് എന്ന് കണ്ടെത്തി അറിയിക്കാനാണ് യു എ ഇ പൊലീസിന് വാറന്റ് കൈമാറിയിരിക്കുന്നത്. ഇന്ത്യയും യു എ ഇയും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റ കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ യു എ ഇയില്‍ തുടരുക എന്നത് വിജയ് ബാബുവിന് ഇനി എളുപ്പമല്ല.

റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്ത് വന്നാല്‍ നിയമപരമായി വിജയ് ബാബുവിനെ പിടികൂടി ദുബായ് പൊലീസിന് ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള സാഹചര്യമൊരുങ്ങും. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നേക്കാം എന്ന സാധ്യതയേയും പൊലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ അറസ്റ്റ് വാറണ്ട് യു എ ഇ പൊലീസിന് കൈമാറിയത്.

1

ഞായറാഴ്ചയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ വഴിയാണ് അറസ്റ്റ് വാറന്റ് യു എ ഇ പൊലീസിന് കൈമാറിയത്. കഴിഞ്ഞ ആഴ്ചയാണ് വിജയ് ബാബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. അന്വേഷണ സംഘത്തിന്റെ മുന്‍പാകെ ഇന്ന് കീഴടങ്ങണം എന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ താന്‍ ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നും ആണ് വിജയ് ബാബു പൊലീസിന് മറുപടി നല്‍കിയത്.

2

ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തത്. മെയ് 18 ന് ശേഷമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. ഇത് കണക്കുകൂട്ടിയാണ് വിജയ് ബാബു മേയ് 19-ാം തീയതി വരെ സമയം ചോദിച്ചിരിക്കുന്നത്. അതേസമയം വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

3

സമ്പന്നരായ പ്രവാസികള്‍ക്കായി അവസരം ചോദിച്ച് വരുന്ന യുവതികളെ വിജയ് ബാബു ദുരുപയോഗം ചെയ്തു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്നത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ഈ പരാതി അന്വേഷിക്കാനുള്ള ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

4

ഇന്റര്‍പോളിന്റെ വെബ്സൈറ്റില്‍ വിജയ് ബാബുവിന്റെ ഫോട്ടോ അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടും. വെബ്സൈറ്റില്‍ ചിത്രം വരുന്നതോടെ വിജയ് ബാബു പങ്കാളിയായ ഒ ടി ടി ചിത്രങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ മുതല്‍മുടക്കുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്ക് വാങ്ങി പ്രദര്‍ശിപ്പിക്കില്ല. ഈ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒ ടി ടി കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും വാറന്റിന്റെ പകര്‍പ്പ് കൈമാറാനുള്ള നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമുണ്ട്.

രമ്യ നമ്പീശന്‍ ആറാടുകയാണ്.... കലക്കന്‍ ചിത്രങ്ങള്‍ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+