• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗുരുക്കന്മാരായ ദിലീപിനെ പോലെയുള്ളവർക്ക് ദക്ഷിണ വച്ചാണ് വിജയ് ബാബു വീഡിയോ ചെയ്തത്': തുറന്നടിച്ച് സംവിധായിക

Google Oneindia Malayalam News

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി നല്‍കിയ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഈ മാസം 22ന് ആണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബുവിനെ തിരഞ്ഞ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജയ് ബാബു രാജ്യം വിട്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

1

കേസിന്റെ പശ്ചാത്തലത്തില്‍ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. എന്നാല്‍ താരങ്ങളുടെ സംഘടനയായ അമ്മ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. ഡബ്ല്യു സി സി മാത്രമാണ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചത്.

2

ഇപ്പോഴിതാ അമ്മ സംഘടനയുടെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക കുഞ്ഞില മാസ്സിലാമണി. മീഡിയവണ്‍ ചര്‍ച്ചയിലായിരുന്നു സംവിധായികയുടെ പ്രതികരണം. അമ്മ സംഘടനയുടെ പെരുമാറ്റത്തില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണി പറഞ്ഞു. ദിലീപ് കേസില്‍ അവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും എന്തൊക്കെയാണ് അവരുടെ നിലപാടെന്നും നമ്മള്‍ കണ്ടതാണ്.

3

അതുകൊണ്ടാണ് നടി അമ്മ സംഘടനയില്‍ പോയി പരാതി കൊടുക്കാത്തത്. സിനിമയുടെ ഉള്ളില്‍ നിന്ന് തന്നെ പരാതി നല്‍കി അവിടെ നീതിക്ക് വേണ്ടി പോകാന്‍ അതിജീവിതയ്ക്ക് തോന്നിയിട്ടില്ലല്ലോ. അമ്മ സംഘടനയുടെ പ്രസ്താവന പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണി പറയുന്നു.

4

സിനിമ മേഖലയിലെ ആദ്യത്തെ കേസ് എന്ന് പറയുമ്പോള്‍, ആദ്യത്തെ കേസ്, എന്തൊക്കെ രീതിയിലാണ്. അതിനകത്തെ കുറ്റാരോപിതനായ ദിലീപിനെ എത്രയൊക്കെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്തൊക്കെ രീതിയിലാണ് ആ നടി ആക്രമിക്കപ്പെട്ടതെന്നുമുള്ള സംഭവം കേരളത്തിന് മുന്നിലുണ്ട്.

5

അതുനല്‍കിയ ധൈര്യത്തിന് പുറത്താണ് വിജയ് ബാബു എന്ന മനുഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തതും. അത് കൃത്യമായിട്ടുള്ള ഒരു ഭീഷണിയാണ്. ആ നടിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നവര്‍ക്ക് കൂടിയുള്ള ഭീഷണി കൂടിയാണിതെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു.

6

ദിലീപിനെ പോലുള്ള ഗുരുക്കന്മാര്‍ക്ക് ദക്ഷിണ വച്ചുകൊണ്ടാണ് വിജയ് ബാബു കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു. ഇത്രയും കാലമായിട്ടും സിനിമ മേഖലയില്‍ നിന്ന് രണ്ട് പരാതികള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരുപാട് പരാതികള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് സംവിധായിക പറയുന്നു.

7

അതേസമയം, വിജയ് ബാബുവിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു രാജ്യം വിട്ടോ എന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ള്ാറ്റില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പുതിയ ഒരു കേസും കൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

8

അതിനിടെ വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ അപ്രത്യക്ഷമായി. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. എന്നാല്‍ വിജയ് ബാബുവാണോ ഫേസ്ബുക്ക് ആണോ വീഡിയോ പിന്‍വലിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

9

കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.

'ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്, അധികാരികൾ കർശന നടപടി എടുക്കണം'; ഡബ്ല്യുസിസി'ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്, അധികാരികൾ കർശന നടപടി എടുക്കണം'; ഡബ്ല്യുസിസി

cmsvideo
  വിജയ് ബാബു രാജ്യം വിട്ടെന്ന് സൂചന | Oneindia Malayalam
  English summary
  Vijay Babu Actress Case: Kunjila Massilamani Says Vijay Babu made live video With Blessing Of Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X