കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമോ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായി

Google Oneindia Malayalam News

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ നടപടി പൂർത്തിയായി. ചോദ്യം ചെയ്യലിനിടെ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി നേരത്തെ മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ഇതിനിടെ തന്നെ നടിയുടെ പരാതിയില്‍ ആരോപിക്കപ്പെട്ടിരുന്ന ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിജയ് ബാബുവിനെ കൊണ്ടുപോയി തെളിവെടുപ്പും നടത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടപടി പൂർത്തിയായതോടെ ഒരു മാസത്തിനുള്ള കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തലാണ് പൊലീസ്.

വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്വിജയ് ബാബുവിന് മാസ്സ് എന്‍ട്രി എങ്ങനെ; ദിലീപിനോട് സ്വീകരിച്ച സമീപനമുണ്ടാകുമോ: മോഹന്‍ലാലിനോട് ഗണേഷ്

മുന്‍കൂർ ജാമ്യം ലഭിച്ച വിജയ് ബാബുവിനെ ജൂണ്‍

മുന്‍കൂർ ജാമ്യം ലഭിച്ച വിജയ് ബാബുവിനെ ജൂണ്‍ 27 മുതല്‍ 3 വരെ ഏഴ് ദിവസങ്ങളിലായി ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നത്. രാവിലെ 9 മണി മുതല്‍ വൈകീട്ട് ആറ് വരെ ചോദ്യം ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം താരം എല്ലാ ദിവസവും ചോദ്യം ചെയ്യലിനായി കാക്കനാട്ടെ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു.

ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

ചോദ്യം ചെയ്യല്‍ നടപടി പൂർത്തിയായ ഉടനെ

ചോദ്യം ചെയ്യല്‍ നടപടി പൂർത്തിയായ ഉടനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചുകൊണ്ട് വിജയ് ബാബു രംഗത്ത് എത്തിയിരുന്നു. ഏഴു ദിവസത്തെ ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിച്ചുവെന്നും കൃത്യമായ തെളിവുകളും വസ്തുതകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് ബാബു വ്യക്തമാക്കുന്നത്.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7

'ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസം നീണ്ട പൊലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. ഈ കേസിൽ ഉടനീളം ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും ഞാൻ സഹകരിച്ചു. എൻ്റെ കൈവശമുള്ള തെളിവുകളും വസ്തുതകളും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.'- വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം

''ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി. അവസാനം സത്യം ജയിക്കും. പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ നിങ്ങളോട് സംസാരിക്കും.
ഞാൻ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും.
" തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നുമില്ല'-വിജയ് ബാബു കുറിച്ചു.

വിദേശത്ത് ഒളിവിൽ കഴിയവെ ഫയൽ ചെയ്ത മുൻകൂർ

വിദേശത്ത് ഒളിവിൽ കഴിയവെ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബുവിനു ലഭിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതേ ആവശ്യവുമായി നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. പീഡനക്കേസിൽ ചോദ്യം ചെയ്യലിൽ വിജയ് ബാബു പൊലീസിനോടു കാര്യമായി സഹകരിച്ചിട്ടില്ലെന്നാണു വിവരം.

സുപ്രീംകോടതി വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുകയാണെങ്കില്‍

സുപ്രീംകോടതി വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുകയാണെങ്കില്‍ തുടർനടപടികളിലേക്കു നീങ്ങാനും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യാനും പൊലീസിനു കഴിയും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചതെന്നാണ് വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ നടി വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
vijay babu actress case: Police may arrest if Supreme Court cancels bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X