'അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക': കുറിപ്പുമായി അഖിൽ
കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതി സിനിമ മേഖലയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സിനിമ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍ മാരാറിന്റെ പ്രതികരണം.
അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു. ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴുമെന്ന് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഖില്‍ മാരാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം..

ഇര...
ആദ്യമായി ഈ പേര് പറയാന്‍ തുടങ്ങിയത് കുട്ടിക്കാലത്തു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോള്‍ മണ്ണിര ആകും..അല്ലെങ്കില്‍ മൈദ ആവും..രണ്ടായാലും ഞാന്‍ കോര്‍ക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക..
കുടുങ്ങാന്‍ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാന്‍ വറുത്തു തിന്നും..
അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു...
ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക..
ഇരകള്‍ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴും..
ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും..
അതേസമയം, വിജയ് ബാബുവിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് അറിയിച്ചു. വിജയ് ബാബുവിനെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്.
ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന സമയങ്ങളിലും, സ്ഥലങ്ങളിലും വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, ബലാത്സംഗ ആരോപണത്തിന് പിന്നാലെ വിജയ് ബാബു രാജ്യം വിട്ടതായും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നന്നാണ് പൊലീസ് നല്‍കുന്ന വിവരം.












Click it and Unblock the Notifications