India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും; പ്രമുഖ ഗായകനും ഭാര്യയും സുപ്രധാന സാക്ഷികള്‍?

Google Oneindia Malayalam News

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ വിജയ് ബാബു നാട്ടിലെത്തിയ ശേഷം രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലില്‍ വിജയ് ബാബു നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

നടിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ഉള്ളതാണ് എന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും നടിയെ ഉപദ്രവിച്ചതിനുള്ള തെളിവുകള്‍ നിരത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇതില്‍ വിജയ് ബാബു പതറി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നടിയെ വിജയ് ബാബു കബളിപ്പിച്ചു കൂടെ നിര്‍ത്തിയത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്.

മിമിക്രി സ്‌റ്റേജിലും ക്ഷേത്രങ്ങളിലും പരിപാടി കളിച്ച് ഉയര്‍ന്നുവന്ന ഒരാളെ ഇങ്ങനെ വേട്ടയാടണോ?രാഹുല്‍ ഈശ്വര്‍മിമിക്രി സ്‌റ്റേജിലും ക്ഷേത്രങ്ങളിലും പരിപാടി കളിച്ച് ഉയര്‍ന്നുവന്ന ഒരാളെ ഇങ്ങനെ വേട്ടയാടണോ?രാഹുല്‍ ഈശ്വര്‍

1

ഈ ആഴ്ച തന്നെ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. കൂടാതെ ഒളിവില്‍ കഴിയുമ്പോള്‍ വിജയ് ബാബുവിനെ സഹായിച്ച നടന്‍ ഉള്‍പ്പെടെ ഉള്ളവരെയും ഉടന്‍ ചോദ്യം ചെയ്യും എന്നാണ് വിവരം. നിലവില്‍ കേസില്‍ സാക്ഷികളായ 30 പേരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇവരേയും ഒരുപക്ഷെ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിക്കാനാണ് സാധ്യത.

2

ഇവരില്‍ പലരില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ചോദിച്ചറിയാനുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖ ഗായകനും ഭാര്യയും സുപ്രധാന സാക്ഷികളാണ്. ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇവരേയും അന്വേഷണ സംഘം ബന്ധപ്പെടും. വീട്ടിലെത്തിയോ വിളിച്ച് വരുത്തിയോ ആകും ഇവരുടെ മൊഴിയെടുക്കുക എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

3

നേരത്തെ വിജയ് ബാബുവിനെ 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അപ്പോഴെല്ലാം വിജയ് ബാബു പഴയ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. താന്‍ ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണം എന്ന നടിയുടെ ആവശ്യംനിരസിച്ചതോടെയാണ് പീഡന പരാതിയുമായി നടി രംഗത്തെത്തിയത് എന്നുമാണ് വിജയ് ബാബു പറയുന്നത്.

4

നേരത്തെ വിജയ് ബാബുവിന്റെ രണ്ട് ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഫോണില്‍ നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന്റെ ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്.

5

ഇതോടൊപ്പം സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോണ്‍ വിളികളും പൊലീസ് പരിശോധിക്കുന്നുണ്ട്. ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. അറസ്റ്റില്‍ നിന്ന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയതോടെയാണ് വിജയ് ബാബു നാട്ടിലേക്ക് തിരിച്ചെത്തിയത്.

6

അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യോപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ചത്തേക്ക് ആണ് മുന്‍കൂര്‍ ജാമ്യോപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്കും ഇതോടൊപ്പം തുടരും. എന്നാല്‍ വിജയ് ബാബു പരാതിക്കാരിയെ കാണുകയോ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

7

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും വിജയ് ബാബുവിനോട് കോടതി പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ 24 ന് വിജയ് ബാബു രാജ്യം വിട്ടിരുന്നു. ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കുമാണ് വിജയ് ബാബു കടന്നുകളഞ്ഞത്.

cmsvideo
  നേരെ ക്ഷേത്രത്തിലേക്ക് വച്ച് പിടിച്ച് വിജയ് ബാബു | Vijay Babu In Kochi | #Kerala | OneIndia

  എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍

  English summary
  Vijay Babu Actress Case: There are inconsistencies in statement Vijay Babu will be questioned again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X