'വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു, അമ്മയിലെ പലര്‍ക്കും പണം കിട്ടി'; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: ഒളിവില്‍ കഴിയവെ തനിക്ക് നടനും നിര്‍മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തിരുന്നു എന്ന വെൡപ്പെടുത്തലുമായി പരാതിക്കാരിയായ നടി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തല്‍. ഒരു കോടി രൂപയാണ് തനിക്ക് വിജയ് ബാബു വാഗ്ദാനം ചെയ്തത് എന്നും എന്നാല്‍ താന്‍ അത് നിരസിച്ചു എന്നും നടി പറയുന്നു.

വേണമെങ്കില്‍ തനിക്ക് ആ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നെന്നും എന്നാല്‍ തന്റെ അനുഭവം നേരിടുന്ന സമാനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതില്‍ നിന്നും പിന്നോട്ടില്ല എന്നും അതിജീവിത വ്യക്തമാക്കി. ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ല.

1

അത്തരമൊരു സാഹചര്യത്തിലാണ് താന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത് എന്നും നടി കൂട്ടിച്ചേര്‍ത്തു. പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നതിനാല്‍ വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത് എന്ന് നടി പറയുന്നു. അഭിഭാഷകയോട് സംസാരിച്ചപ്പോള്‍ ഇതിന്റെ എല്ലാ റിസ്‌കുകളും വ്യക്തമായി ബോധ്യപ്പെടുത്തി തന്നിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു.

2

സിനിമ പോയാലും കുഴപ്പമില്ല. ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം, അതിജീവിത പറയുന്നു. തന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് താന്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നും അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്ന് തനിക്കുണ്ടായിരുന്നു എന്നും നടി പറയുന്നു.

3

വിജയ് ബാബുവില്‍ നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട താന്‍ ഈ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു എന്നും അതിജീവിത വ്യക്തമാക്കി. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നും നടി പറയുന്നു.

4

എന്നാല്‍ പരാതി കൊടുക്കുന്നതിന് മുന്‍പ് തന്നെ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് വിജയ് ബാബു പല തവണ കെഞ്ചിയിട്ടുണ്ട് എന്നും ഞാനെന്ത് ഡീലിനും റെഡിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നും നടി പറയുന്നു. തന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം എന്ന് നടി ചോദിക്കുന്നു. താന്‍ ആ പാതയല്ല തിരഞ്ഞെടുത്തത് എന്നും അതിനാലാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നത് എന്നും അതിജീവിത വ്യക്തമാക്കി.

5

വിജയ് ബാബുവിന്റെ സിനിമയില്‍ അഭിനയിച്ചതിന് 20000 രൂപ തന്നിട്ടുണ്ട് എന്നല്ലാതെ യാതൊരു സാമ്പത്തിക ഇടപാടുകളും തങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല എന്നും നടി പറയുന്നു. ലക്ഷങ്ങള്‍ എനിക്ക് തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെ. ഞാന്‍ സമ്മതിക്കാം, അതിജീവിത പറഞ്ഞു. അയാള്‍ ലൈവ് പോയത് പോലെ ഞാനും ലൈവ് പോയാല്‍ പിന്നെ അയാളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം എന്നും നടി ചോദിക്കുന്നു.

6

താനൊരിക്കലും കാശിന് വേണ്ടിയല്ല അയാളുമായി ഇടപഴകിയത് എന്നും ചില മാനസിക സംഘര്‍ഷങ്ങളിലൂടെ പോയിരുന്ന നാളുകളില്‍ തന്റെ മുന്നില്‍ രക്ഷകനായി അയാള്‍ അവതരിക്കുകയായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. കേസ് വന്ന് വിജയ് ബാബു ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും നടി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

7

പണം വാഗ്ദാനം ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ട് എന്നും താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും താന്‍ വിശ്വസിക്കുന്നു എന്നും നടി പറയുന്നു. പരാതിക്ക് ശേഷം വിജയ് ബാബു തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.

8

കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി, ശ്വേത മേനോന്‍ എന്നിവര്‍ അന്തസ്സുള്ള സ്ത്രീകളാണ് എന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തര്‍ഥത്തിലാണ് എന്നും നടി ചോദിക്കുന്നു. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് കുറ്റമാണ് വിജയ് ബാബു ചെയ്തിരിക്കുന്നത് എന്നും നടി പറഞ്ഞു.

9

തന്റേത് വ്യാജ പരാതി ആയിരുന്നെങ്കില്‍ പൊലീസ് കേസ് അന്ന് തന്നെ അത് ക്ലോസ് ചെയ്‌തേനെ. ഫേസ്ബുക്ക് ലൈവില്‍ നല്‍കിയ മീശ പിരിച്ചുള്ള ഭീഷണിയാണ് വിജയ് ബാബു തന്നെ ഫോണ്‍ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന ഭാവമായിരുന്നു അയാള്‍ക്കെന്നും നടി ആരോപിച്ചു. എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് വിജയ് ബാബു വിളിച്ചിട്ടുണ്ട് എന്നും അതിന്റെ എല്ലാ റെക്കോഡിങ്ങും കൈയ്യിലുണ്ട് എന്നും നടി വ്യക്തമാക്കി.

10

വിജയ് ബാബു ഏത് തരത്തില്‍ കേസ് വഴി തിരിച്ചു വിട്ടാലും തന്റെ കയ്യില്‍ എല്ലാത്തിനുമുള്ള തെളിവുണ്ട് എന്നും അതിനാല്‍ കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്നും നടി പറഞ്ഞു. ജയവും പരാജയവും ഓര്‍ത്ത് തന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല എന്നും നീതികേട് കാണിച്ച ഒരാള്‍ക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ പോരാടി എന്നതാണ് എന്നോട് സ്വയം പുലര്‍ത്തേണ്ട നീതിയായി താന്‍ കാണുന്നത്. എന്നും നടി വ്യക്തമാക്കി.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+