കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെ കബളിപ്പിച്ച് വിജയ് ബാബു ജോര്‍ജിയയില്‍? വിസ റദ്ദാക്കാന്‍ പൊലീസ്

Google Oneindia Malayalam News

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒൡവിലുള്ള വിജയ് ബാബു പൊലീസിനെ കബളിപ്പിച്ച് വീണ്ടും മുങ്ങി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടി ഇല്ലാത്ത രാജ്യമായ ജോര്‍ജിയയിലേക്ക് വിജയ് ബാബു കടന്നു കളഞ്ഞു എന്നാണ് വിവരം. നേരത്തെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു നേരത്തേ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതില്‍ വീഴ്ച വരുത്തിയതിനാല്‍ വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. മേയ് 19 ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ മുമ്പാകെ ഹാജരാകാം എന്ന് വിജയ് ബാബു അറിയിച്ചിരുന്നെങ്കിലും ഒളിവില്‍ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മേയ് 24നേ തിരിച്ചെത്തൂ എന്നും പാസ്‌പോര്‍ട്ട് ഓഫിസറെ അറിയിച്ചതോടെയാണ് ജോര്‍ജിയയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.

ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍

1

മേയ് 24ന് ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിരുന്നു. ഇന്റര്‍പോളിന്റെ സാഹയത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നത്. നടി തനിക്കെതിരെ പരാതി കൊടുത്തതിന് ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നു കളഞ്ഞത്.

2

ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലെത്തി ദുബായിലേക്കുമാണ് വിജയ് ബാബു പോയത്. ഇതിനിടെ വിജയ് ബാബു ലൈവിലെത്തി പീഡനത്തിരയായ പെണ്‍കുട്ടിയുടെ പേര് പറഞ്ഞിരുന്നു. ഇതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്. ഏപ്രില്‍ 22 നാണ് യുവ നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് കേരള പൊലീസ് ദുബായ് പൊലീസിന് കൈമാറിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസും വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ചിരുന്നു.

3

വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് തന്നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞത്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പീഡനം നടന്നെന്ന് പരാതിയില്‍ പറയുന്ന ഫ്‌ളാറ്റിലുള്‍പ്പെടെ തെളിവെടുപ്പ് ആവശ്യമാണ്. ഫ്ളാറ്റുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പരാതിയ്ക്ക് പിന്നാലെ താര സംഘടനയായ അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗത്വത്തില്‍ നിന്ന് വിജയ് ബാബു രാജിവെച്ചിരുന്നു.

4

കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു കൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് യുവ നടിയുടെ പരാതി. എന്നാല്‍ നടിയുടെ പരാതിയ്ക്ക് പിന്നില്‍ സിനിമാരംഗത്തെ എതിരാളികളുടെ ഗൂഢാലോചനയാണ് എന്നാണ് വിജയ് ബാബുവിന്റെ അവകാശവാദം. ഈ കേസില്‍ ഇര താനാണ് ഇരയെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നുമാണ് ലൈവിലെത്തി വിജയ് ബാബു പറഞ്ഞിരുന്നത്. 2018 മുതല്‍ പെണ്‍കുട്ടിയെ തനിക്ക് അറിയാമെന്നും അഞ്ച് വര്‍ഷത്തോളം താന്‍ ഇവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞിരുന്നു.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

English summary
Vijay Babu Actress Case: Vijay Babu has crossed over to Georgia from Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X