വിജയ് ബാബുവിന്റെ അറസ്റ്റുണ്ടാകുമോ? മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു കേരളത്തിലെത്തിയത്.
ഇതോടെ വിജയ് ബാബുവിനെ അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് തടഞ്ഞിരുന്നെങ്കിലും ചോദ്യം ചെയ്യാം എന്ന് ഹൈക്കോടതി അന്വേഷന സംഘത്തോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ ഏപ്രില്‍ 22-നാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ വിജയ് ബാബു ഏപ്രില്‍ 24 ന് വിജയ് ബാബു ദുബായിലേക്ക് കടന്ന് കളഞ്ഞു. ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കും കടക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിജയ് ബാബുവിനെ കണ്ടെത്താനായില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം 39 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് വിജയ് ബാബു കൊച്ചിയിലെത്തിയത്.

അറസ്റ്റ് ചെയ്യരുത് എന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിജയ് ബാബുവിനെ അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. നടിയുടെ പരാതി തള്ളിക്കളഞ്ഞ വിജയ് ബാബു ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ നടി പരാതി ഉന്നയിക്കുകയാണെന്നുമാണ് വാദിക്കുന്നത്.

നടിയുമായുളള വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിക്കേല്‍പിച്ചു എന്ന നടിയുടെ പരാതിയും വിജയ് ബാബു നിഷേധിച്ചിരുന്നു. ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ ഉപഹര്‍ജിയിലും ഇതായിരുന്നു വിജയ് ബാബു നല്‍കിയ വിശദീകരണം. എന്നാല്‍ മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി.

ഇവിടങ്ങളിലെല്ലാം നടിയുമൊത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം വിജയ് ബാബു ഒളിവില്‍ കഴിയവെ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയതിന് നടന്‍ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജു കുറുപ്പ് ഉള്‍പ്പെടെ നാല് പേരെയാണ് ചോദ്യം ചെയ്തത്. ഇവരെ ശനിയാഴ്ച ഒരുമണിക്കൂറോളം ചോദ്യം ചെയ്തു. കൊടുങ്ങല്ലൂരിലെ ലൊക്കേഷനില്‍ വിജയ് ബാബുവിന്റെ ബന്ധു എത്തിച്ച കാര്‍ഡുകള്‍ നെടുമ്പാശ്ശേരി വഴി ദുബായില്‍ എത്തി വിജയ് ബാബുവിന് നടന്‍ കൈമാറുകയായിരുന്നു.

വിജയ് ബാബുവിനെ ഒളിവില്‍ തുടരാന്‍ സിനിമാ മേഖലയില്‍ നിന്ന് സഹായം ലഭിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം കേസില്‍ പ്രമുഖ ഗായകനും ഭാര്യയും സാക്ഷികളാണ്. വിജയ് ബാബു നടിയുമായി കൊച്ചിയില്‍ ഹോട്ടലില്‍ എത്തിയതിന് ഇവര്‍ സാക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട് 30 സാക്ഷികളില്‍ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടുണ്ട്.

വിജയ് ബാബു നടിയുമായി കൊച്ചിയില്‍ ഹോട്ടലില്‍ എത്തിയതിന് ഒരു ഗായകനും ഭാര്യയും സാക്ഷികളാണ്. അതിനിടെ വിജയ് ബാബുവിന്റെ പിടിച്ചെടുത്ത രണ്ട് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications