കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു'

Google Oneindia Malayalam News

കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. വിദേശത്താണെന്ന കാര്യം മറച്ചുവെച്ചാണ് വിജയ് ബാബു മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തതെന്നും അതുകൊണ്ട് ഹർജി നിലനിൽക്കില്ലെന്നും പ്രോസിക്യൂട്ട‍‍ർ വാദിച്ചു.

എന്നാൽ, അധികരേഖകളുടെ അടിസ്ഥാനത്തിൽ നൽകിയ ഉപഹർജിയിൽ വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന വിവരം ഉണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നുമാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.

vijaybabu

സിനിമാ ഷൂട്ടിങ്ങിന് വേണ്ടി ഏപ്രിൽ 22-ന് ഗോവയിലേക്ക് പോയെന്നും 24-ന് അവിടെ നിന്ന് ഗോൾഡൻ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബു പറഞ്ഞത്. ആ സമയത്തൊന്നും കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും
നിയമ നടപടികളിൽ നിന്ന് ഒളിച്ചോടുക ആയിരുന്നില്ലെന്നും പറഞ്ഞു. എന്നാൽ ഈ വാദം തെറ്റാണെന്നും കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞാണ് ദുബായിലേക്ക് കടന്നതെന്നും സർക്കാർ വാദിച്ചു.

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

1

കേസ് രജിസ്റ്റർ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ തന്നെ അറിയാൻ കഴിയുമായിരുന്നു. ഏപ്രിൽ 19-നാണ് നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുൻകൂർജാമ്യ ഹർജിയിൽ കൊല്ലത്തെ മേൽവിലാസമാണ് നൽകിയതെന്നും വിദേശത്താണ് ഉള്ളതെന്നോ, എന്ന് മടങ്ങിവരുമെന്നോ പറയുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. ദുബായിലാണെന്ന് പറഞ്ഞ് ഉപഹർജി ഫയൽ ചെയ്തത് പിന്നീടാണെന്നും അതിനാൽ മുൻകൂർജാമ്യ ഹർജി നിലനിൽക്കില്ലെന്നും പറഞ്ഞു. വ്യക്തമായ ബോധ്യത്തോടെയായിരുന്നു വിജയ് ബാബുവിന്റെ നീക്കമെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മേയ് 30 ന് നാട്ടിലെത്തും എന്നാണ് വിജയ് ബാബു നേരത്തെ പറഞ്ഞിട്ടുള്ളത്. എന്നാൽ വന്നില്ലെങ്കിൽ 31 ന് മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും വന്നാൽ 31 നോ ഒന്നിനോ ജാമ്യ ഹർജി പരിഗണിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു.

2


കോടതിക്ക് മുന്നിൽ വ്യവസ്ഥകൾ വയ്ക്കാൻ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. പ്രതിയുടെ കാരുണ്യം ആവശ്യമില്ലെന്നും എവിടെയാണെങ്കിലും എന്തായാലും പിടികൂടുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിജയ് ബാബു 30-ന് കൊച്ചിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞിട്ടുണ്ട്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകരുത് എന്ന് പരാതിക്കാരിയായ നടിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

3


ഏപ്രിൽ 22 നാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെതിരെ കേസെടുക്കുന്നത്. ഇതിനുപിന്നാലെ ഏപ്രിൽ 24 നാണ് വിജയ് ബാബു വിദേശത്തക്ക് കടന്നത്. അതേസമയം, വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിൽ ആണെന്ന് റിപ്പോർട്ടുകളുണ്ട്. . . യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാവുന്നതാണെങ്കിലും അതിന് സാധിക്കാത്തതിന് പിന്നിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളത് കൊണ്ടാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

4


മേയ് 30 ന് നാട്ടിലെത്തും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണ് വിജയ് ബാബുവിന്റെ അടുത്ത നീക്കം എന്ന് പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ എത്തിച്ച് കൊടുത്തത് സിനിമാലോകവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇവരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

Recommended Video

cmsvideo
സമാന്തയും വിജയ് ദേവരക്കോണ്ടയും സഞ്ചരിച്ച കാർ മറിഞ്ഞു അപകടം | OneIndia Malayalam

English summary
vijay babu actress Case: vijay babu threatened the actress and her mother through phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X