വിജയ് ബാബു ബുധനാഴ്ച എത്തും; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റി ഹൈക്കോടതി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നിര്‍മാതാവുമായ വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തുമെന്ന് വിവരം. തിങ്കളാഴ്ച രാവിലെ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം ടിക്കറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ടിക്കറ്റ് റദ്ദാക്കിയെന്ന് പോലീസ് സൂചിപ്പിച്ചു. ഇപ്പോള്‍ വ്യക്തമാകുന്നത്, വിജയ് ബാബു യാത്രാ ദിവസം മാറ്റി എന്നാണ്.
ബുധനാഴ്ച ഇതേ വിമാനത്തില്‍ കൊച്ചിയിലെത്തുമെന്നാണ് പുതിയ വിവരം. പുലര്‍ച്ചെ ദുബായില്‍ നിന്ന് പുറപ്പെട്ട് രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെത്തുന്ന വിമാനത്തിലാണ് വിജയ് ബാബുവിന്റെ പേരില്‍ പുതിയ ടിക്കറ്റുള്ളത്. അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും.

വിജയ് ബാബു ബുധനാഴ്ച്ചത്തേക്ക് ടിക്കറ്റെടുത്തത് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമുണ്ട്. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറിയിരിക്കുകയാണ്. ജസ്റ്റിസ് പി ഗോപിനാഥനാണ് ഇതുവരെ ജാമ്യ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ഇനി മുതല്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാകും ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വന്നതിനാലാണ് ഇന്ന് വിജയ് ബാബുവിന്റെ ഹര്‍ജി മാറ്റിയത്.












Click it and Unblock the Notifications