കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി

Google Oneindia Malayalam News

കൊച്ചി: ശ്രീനാഥ് ഭാസി വിഷയത്തിൽ കടുത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് അവതാരക. തനിക്കും കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. കരിയറിനെ കുറിച്ച് പോലും ഇനി ആശങ്കയാണ്.ഞാൻ ഒരു ചോദ്യം ചോദിക്കുമ്പോൾ എങ്ങനെയൊക്കെ പേടിക്കണം എങ്ങനെയൊക്കെയായിരിക്കും ഓരോരുത്തരുടെ പ്രതികരണം എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. ഇപ്പോഴത്തെ മെന്റൽ ട്രോമ അതിഭീകരമാണെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

1


'തനിക്ക് പരിചയമില്ലാത്ത ആളുകൾ മാത്രമാണ് ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നതെങ്കിൽ ഞാൻ സഹിച്ചേനെ. പല കേസുകളിലും നീതി വേണമെന്ന പറഞ്ഞ് ആഘോഷിച്ച് കേസ് കൊടുത്ത ആ നടി ഉൾപ്പെടെയുള്ളവർ തനിക്കെതിരെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പരോക്ഷമായി കളിയാക്കുന്നത് കണ്ടു. ഒരു സ്ത്രീ എന്നുള്ള പരിഗണന വേണ്ട. തനിക്കുണ്ടായ വേദനയെങ്കിലും അവർക്ക് പരിഗണിക്കാമായിരുന്നു'.

2


'പലരും ഇടപെട്ടിലെങ്കിലും വേണ്ടില്ല അവർക്ക് ഇതിൽ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പരസ്യമായി അപമാനിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. തനിക്ക് നേരിട്ട് അറിയുന്ന നടിയാണ് അവർ. വ്യക്തിപരമായി യാതൊരു വിരോധവും അവരോടില്ല.എന്നിട്ട് പോലും അത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ട് പരാതിക്കാരിക്ക് ചുട്ട മറുപടി നൽകി ശ്രീനാഥ് ഭാസിയുടെ നായിക എന്നൊക്കെ വാർത്ത ആഘോഷിക്കുന്ന യുട്യൂബ് ചാനൽ കണ്ടു'.

3

'അഞ്ചോ പത്തോ യൂട്യൂബ് ചാനലുകാരോട് ഇങ്ങനെ ചെയ്യരുതെന്ന് പറയാം. നൂറ് ചാനലുകളോട് ഇതു പറയാനാകുമോ?ഒരുപരിധി എത്തിയപ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിയ പല അവസ്ഥകളിലൂടെയും കടന്ന് പോയതാണ്. കേസ് തുടങ്ങിയിട്ട് ഒരാഴ്ചയെ ആയുള്ളൂ. എന്തൊര മാനസിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്'.

4

'എനിക്കും കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ഇനി എന്റെ കരിയർ എന്ന് പറയുന്നത് ഞാൻ ഒരു ചോദ്യം ചോദിക്കുമ്പോൾ എങ്ങനെയൊക്കെ പേടിക്കണം എങ്ങനെയൊക്കെയായിരിക്കും ഓരോരുത്തരുടെ പ്രതികരണം എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. ഇപ്പോഴത്തെ മെന്റൽ ട്രോമ അതിഭീകരമാണ്'.

5

'ഇതൊക്കെ പറയുമ്പോൾ ആളുകൾക്ക് മനസസിലാകില്ല. അത് അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകൂ. സ്വന്തം വീട്ടില്‍ വരുമ്പോള്‍ മാത്രമെ മനസിലാകൂ. അതുവരെ എല്ലാവർക്കും കൗതുകമാണ്. എന്നെയടക്കം ഞാന്‍ ന്യായീകരിക്കുന്നില്ല.പല വാർത്തകളും വരുമ്പോൾ എങ്ങനെയാണ് പരാതിക്കാരിയെ ബാധിക്കുന്നതെന്ന് തനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ സ്വന്തം ജീവിതത്തിൽ വന്നപ്പോഴാണ് എല്ലാവരുടേയും മുൻപിൽ നമ്മൾ അപഹാസ്യയാകുന്നത് മനസിലാകുന്നത്'.

6


'തനിക്കെതിരായ ആ നിര്‍മ്മാതാവിന്റെ പോസ്റ്റ് കണ്ടപ്പോള്‍ മനസ്സില്‍ പേടി തോന്നി, ഇതൊരു മാഫിയ ആയി പ്രവര്‍ത്തിക്കുന്നതാണോ, ഇവരെല്ലാം കൂടി എന്നെ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടിയുണ്ട്. ആ പോസ്റ്റിട്ടവർക്കും കുടുംബം ഉണ്ട്. അവരുടെ ഭാര്യക്കോ കുട്ടിക്കോ ഒക്കെയാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതെങ്കിൽ എന്ന് ചിന്തിച്ച് പോയി.ചില സാഹചര്യങ്ങളിൽ മൗനമാണ് ഏറ്റവും നല്ല മറുപടി. നിയമപരമായി തന്നെ മുന്നോട്ട് പോകാം ഒരു പോരിന് പോകണ്ട എന്ന് വിചാരിച്ച് മാറി നിന്നയാളാണ് ഞാൻ'.

7

'എനിക്ക് പൊതുസമൂഹത്തിൽ നിന്നുള്ള പിന്തുണ മാത്രമാണ് ഉള്ളത്. രാഷ്ട്രീയപരമായ ബന്ധങ്ങൾ ഇല്ല. അമ്മയൊരു ജനപ്രതിനിധിയാണ്. അവരൊക്കെ വലിയ പിന്തുണയാണ് നൽകുന്നത്. അതുകൊണ്ടാണ് ഇത്രയും ധൈര്യത്തിൽ മുന്നോട്ട് പോകുന്നത്. പലരുടേയും ഭീഷണി തനിക്കുണ്ടായിരുന്നു.ഇതിനൊക്കെ പിന്നിൽ ലഹരിമാഫിയോ ഉണ്ടോയെന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല'.

8


'ശ്രീനാഥ് ഭാസിയുടെ ശരീര സാംപിൾ പരിശോധിക്കണം എന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല
എനിക്ക് എന്റെ നീതി നടപ്പാകണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ലഹരി ഉപയോ​ഗിച്ച് പെരുമാറിയത് പോലെ തോന്നിയോ എന്ന് പൊലീസ് ചോദിച്ചിരുന്നു, എനിക്ക് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്' പരാതിക്കാരി

English summary
Vijay babu case actress trolled me; Now worried about my career says journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X