Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ദിലീപിന് കൂട്ടായെന്ന് പറഞ്ഞു; ഇന്ന് അവഹേളനം പരാതിക്കാരിക്ക്, വിജയ് ബാബു കേസിലെ പ്രതികരണങ്ങള്‍

എറണാകുളം: നടിയുടെ ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയയനായ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കുറ്റമടക്കം ചെയ്തിട്ടുള്ള താരത്തിന് മുന്‍കൂർ ജാമ്യം അനുവദിച്ച നടപടിയെ എതിർത്തും അനുകൂലിച്ചും നിരവധിയാളുകളാണേ് മുന്നോട്ട് വന്നിട്ടുള്ളത്.

അതേസമയം സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളെ ബലാത്സംഗമായി മാറ്റുന്നതിനിതിരെ ജാഗ്രത വേണമെന്ന ഹൈക്കോടതിയുടെ പരാമർശത്തിന്റെ ചുവട് പിടിച്ച് വലിയൊരു വിഭാഗം വിജയ് ബാബുവിനെ പിന്തുണയ്ക്കും അതോടൊപ്പം തന്നെ പരാതിക്കാരിയെ അവഹേളിക്കുന്നതുമായ പ്രവണതയും സോഷ്യല്‍ മീഡിയയില്‍ കണ്ട് വരുന്നുണ്ട്. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പുകളിലെ കമന്റ് ബോക്സുകളിലാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുക.

വിജയ് ബാബുവിനെതിരെ പരാതിയെന്ന വാർത്ത വന്നതിന്

വിജയ് ബാബുവിനെതിരെ പരാതിയെന്ന വാർത്ത വന്നതിന് പിന്നാലെ താരത്തെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിന്റെ കമന്റ് ബോക്സിനുള്ളില്‍ നിറഞ്ഞത്. താരം വിദേശത്ത് ഒളിവില്‍ പോയതിനെയടക്കം പരിഹസിച്ചുകൊണ്ട് നിരവധിയാളുകളായിരുന്നു മുന്നോട്ട് വന്നത്.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതും രൂക്ഷമായ ഭാഷയില്‍

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതും രൂക്ഷമായ ഭാഷയില്‍ വിമർശിക്കപ്പെട്ടു. 'കേസ്‌ നൽകിയ ഇരയുടെ ആരോപണം തെളിയിക്കും മുൻബ്‌ പേരു വെളുപ്പെടുത്തി ആൺ അഹങ്കാരം കാണിച്ച അവന്റെ ആ സ്വഭാവത്തിൽ ഉണ്ട്‌ ഇവൻ അതിലപ്പുറം ചെയ്ത്‌ കാണും എന്ന്' എന്നായിരുന്നു സുധി എന്നായാള്‍ കമന്റ് ബോക്സില്‍ കുറിച്ചത്. ദിലീപിന് ഒരു കൂട്ടായി, നിയമവശങ്ങള്‍ അറിയാം അദ്ദേഹത്തെ വിളിക്കൂ എന്ന അഭിപ്രായപ്രകടനങ്ങളും ഉണ്ടായി.

രാതിക്കാരിയായ നടിയെ അവഹേളിച്ചുകൊണ്ടും

എന്നാല്‍ ഇതോടൊപ്പം തന്നെയാണ് പരാതിക്കാരിയായ നടിയെ അവഹേളിച്ചുകൊണ്ടും താരത്തെ പിന്തുണച്ചും ചിലർ എത്തിയത്. പരാതിക്കാരുടെ ചിത്രം മോർഫ് ചെയ്തടക്കമായിരുന്നു അവഹേളനം. 'നടന് മുന്‍കൂർ ജാമ്യം അനുവദിച്ച നടപടിയേയും ഇവർ സ്വാഗതം ചെയ്യുകയും
വിജയ് ബാബു കേസിൽ വിജയിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈകോടതി ജസ്റ്റിസിന് അഭിനന്ദനങൾ'- എന്നാണ് ഒരാള്‍ കുറിച്ചത്.

അദ്ദേഹം ശെരിക്കും സുപ്രീംകോടതി പീഡനകേസിൽ

അദ്ദേഹം ശെരിക്കും സുപ്രീംകോടതി പീഡനകേസിൽ പറഞ്ഞത് എന്താണന്നു മനസിലാക്കി എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. പീഡന കേസുകളിൽ പോലീസ് കേട്ടപാതി കേൾക്കാത്ത പാതി അറസ്റ്റ് നടത്താൻ ആണ് തിടുക്കം കാട്ടുന്നത്. അറിവോ സമ്മതമോ ഇല്ലാതെനടക്കുന്ന കേസിൽ അറസ്റ്റ് ആവാം കുട്ടികളുടെ കേസിലും ഉടൻ അറസ്റ്റ് ആവാം..അല്ലാതെ മാസങ്ങൾ കഴിഞ്ഞു കൊടുക്കുന്ന പരാതിയിൽ പാടില്ല. അതുപോലെ ബഹുമാനപെട്ട ജസ്റ്റീസ് പറഞ്ഞത് ശ്രെധേയമായ കാര്യം ഇതിനെ ബലാൽസംഗം എന്ന് പറയുന്നത് ആലോചിച്ചു വേണം എന്നാണ്. വളരെ ശെരിയായ നിരീക്ഷണം.

ദിലീപ് കേസ് പോലെ അല്ലാ ഇത്.

ദിലീപ് കേസ് പോലെ അല്ലാ ഇത്. ആ കേസിൽ ഇര ഉടൻതന്നെ സഹപ്രവർത്തകന്റെ സഹായം തേടുകയും പോലീസിൽ പരാതി പെടുകയും ചെയ്തു അതാണ് ശെരിയായ രീതി.. അല്ലാതെ ഒരാളുടെ വീട്ടിലും ഫ്ലാറ്റിലും പല പ്രാവശ്യം പോയി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക പിന്നീട് സ്വന്തം താല്പര്യം നടക്കാതെ വരുമ്പോൾ ബലാൽസംഗം എന്ന് പറഞ്ഞു കേസ് കൊടുക്കുക?? ഇത് സാമാന്യ ബോധമുള്ളവർക്ക് അംഗീകരിക്കാൻ കഴിയുമോ?? എന്തായാലും വിജയ് ബാബു കേസ് ഇങ്ങനെയുള്ളവർക്ക് ഒരു താക്കീതാവട്ടെ..- എന്നൊരാള്‍ കുറിച്ചു

ഞാന്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്നു

ഞാന്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്നു. പരസ്പര സമ്മതത്തോടെ ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗം ആയോ പീഡനം ആയോ എടുക്കില്ലെന്നു ബോംബെ ചെന്നൈ ഡൽഹി കോടതികൾ മുൻപുള്ള കേസുകളിൽ വിധി കല്പിച്ചിട്ടുണ്ട്. ആയതു കൊണ്ട് തന്നെ വെറുതെ പേരിനു ഒരു അറസ്റ്റ് ഉണ്ടായാലും കേസ് നിൽക്കില്ല. കാരണം ആരെയും വലിച്ചിഴച്ചോ ബാലപ്രയോഗം നടത്തിയോ ഹോട്ടൽ മുറിയിൽ കൊണ്ട് പോയിട്ടില്ല. സ്വന്തം സമ്മതത്തോടെ നടന്ന സംഭവത്തിൽ കേസ് നിൽക്കില്ല. ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം സ്വാർത്ഥ ലാഭത്തിനു ആ കുട്ടി കൊടുത്ത പരാതി ആണെന്. പ്രതി എന്ന് പറയപ്പെടുന്ന ആൾ ഒരു സെലിബ്രിറ്റി ആണേൽ പിന്നെ പറയുകയും വേണ്ട.- എന്നാണ് മറ്റൊരാള്‍ കമന്റ് ബോക്സില്‍ കുറിച്ചിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+