Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനസ്സറിയാത്ത കുറ്റത്തിന് നാട്ടിലെ നിയമങ്ങൾ വെച്ച് കളിക്കുന്നവരും അത്രത്തോളം തന്നെ തെറ്റുകാരാണ്';കുറിപ്പ്

കൊച്ചി; മലയാള സിനിമയെ ഞെട്ടിച്ച് മറ്റൊരു മീടു ആരോപണം കൂടി ഉണ്ടായിരിക്കുകയാണ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് യുവതി ആരോപണം ഉയർത്തിയിരിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം സംഭവത്തിൽ ഇതിനോടകം തന്നെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീിയയില്‍ വൈറലാകുന്നത്. തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്നും പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും
നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള്‍ കുടുംബത്തുണ്ടെന്നും നിഷ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

പല തവണ പീഡിപ്പിച്ചു എന്ന് കേസ് ഫയൽ ചെയ്തു മണിക്കൂറുകൾക്ക് ഉള്ളിൽ വിജയ് ബാബു ഫേസ്ബുക് ലൈവിൽ വന്നു തന്റെ ഭാഗം വെളിപ്പെടുത്തുന്നു....
പരാതി കൊടുത്ത സ്ത്രീയുടെ പേരും വിവരങ്ങളും അടക്കം അവര് തനിക്ക് അയച്ച മെസേജുകളുടെ 400 ഓളം സ്ക്രീൻ ഷോട്ടുകളും ആയാണ് വന്നത്...ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും..ഇതിനു പിന്നിൽ. ഉള്ള എല്ലാവർക്കും എതിരെ defamation file ചെയുന്നു എന്ന തീരുമാനത്തോടെ ആണ് ലൈവ് അവസാനിക്കുന്നത്...

2

ഇപ്പൊ മിണ്ടാതെ ഇരുന്നിട്ട് ഞാൻ എന്റെ ഭാഗം ക്ലിയർ ആക്കി കഴിയുമ്പോൾ ചെറിയ ഒരു വാർത്തയിൽ വിജയ് ബാബു നിരപരാധി എന്ന് ഒതുങ്ങാൻ താല്പര്യമില്ല
ഇതെന്റെ ആത്മവിശ്വാസം ആണെന്നാണ് പുള്ളിയുടെ നിലപാട്. പുള്ളിയുടെ കയ്യിൽ ഉള്ള തെളിവുകൾ പ്രകാരം പുള്ളി ഇരയാക്കപെടുക ആയിരുന്നു എങ്കിൽ
മാതൃകപരമായി,,,,പരാതി കൊടുത്ത സ്ത്രീ ശിക്ഷിക്കപ്പെടണം..

3


കുഞ്ഞ് കുട്ടികളെ മുൻ നിർത്തി,, കള്ള കേസ് കൊടുക്കാൻ പോലും മനസാക്ഷി കുത്തില്ലാത്ത പോക്സോ ദുരുപയോഗം പോലും ഈ നാട്ടിൽ നടക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോ??
അങ്ങനെ ഒരു കേസിൽ പെട്ട ഒരു യുവാവ് ഈ കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തത് നമുക്ക് ഒരു വാർത്ത പോലും ആയില്ല..വാളയാർ കേസിൽ കള്ള കേസിൽ പെടുത്തിയ യുവാവും തിരഞ്ഞെടുത്തത് മരണം ആണ്..

4


ബലാത്സംഗം എന്ന വാക്കിന്റെ ആഴം..
അത് അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന ഭീകരതയാണ് അതിലൂടെ കടന്നു പോയൊരു സ്ത്രീയെ പളുങ്ക് പോലെ സംരക്ഷിച്ചാൽ മാത്രമേ അവൾക്ക് പിന്നീട് ഒരു ജീവിതം ഉള്ളൂ.. അങ്ങനെ ഉള്ള. ഒരു അവസ്ഥയെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയുന്നത് സ്ത്രീകൾ ആകുമ്പോളാണ് അത്കൊടും പാപം ആകുന്നത്
വിജയ് ബാബു അല്ല ഏതു ഓടെതമ്പുരാൻ ആയാലും
മുന്നിൽ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം
തക്ക ശിക്ഷ തന്നെ ലഭിക്കണം

5

പക്ഷേ..മനസ്സറിയാത്ത കുറ്റത്തിന് ഈ നാട്ടിലെ നിയമങ്ങൾ വെച്ച് കളിക്കുന്നവറൂം അത്രത്തോളം തന്നെ തെറ്റുകാരാണ്
പെണ്ണുപിടിയൻ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങൾ കുടുംബത്തുണ്ട്, നിഷ പോസ്റ്റിൽ പറഞ്ഞു.

6

യുവതിയുടെ ആരോപണം നിഷേധിച്ച് കൊണ്ട് വിജയ് ബാബു രംഗത്തെത്തിയിരുന്നു. ഇവിടെ താനാണ് ശരിക്കും ഇരയെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും സംഭവത്തിൽ കൗണ്ടർ കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നുമാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ എത്തി വിശദീകരിച്ചത്.

Recommended Video

cmsvideo
    ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+