കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി'

Google Oneindia Malayalam News

കൊച്ചി: വിജയ് ബാബു കേസില്‍ പോലീസ് കാണിക്കുന്നത് അനാവശ്യ തിടുക്കമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പോലീസുകാര്‍ക്ക് സിനിമാക്കാര്‍ പ്രതികളാവുന്ന കേസ് അന്വേഷിക്കാന്‍ വലിയ ആവേശമാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന പോലീസിന് ഭയങ്കര ജാഗ്രതയാണെന്ന് തോന്നുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് പോക്‌സോ കേസുകളുണ്ട്.

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

അതൊന്നും അവര്‍ക്ക് അന്വേഷിക്കാന്‍ താല്‍പര്യമില്ല. ഇഷ്ടം പോലെ ബലാത്സംഗ കേസുകളും സംസ്ഥാനത്തുണ്ട്. പക്ഷേ സിനിമാക്കാരുടെ കേസ് വരുമ്പോള്‍ പോലീസിന് ആവേശമാണ്. വിജയ് ബാബുവിന്റെ കേസാണ് ഇതില്‍ പ്രധാനം ഏതെങ്കിലുമൊരു പ്രമുഖ വ്യക്തിയുടേതാണെങ്കില്‍ അതിലാണ് പോലീസിന് താല്‍പര്യമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

1

സിനിമാ മേഖലയില്‍ നിന്നുള്ളവരാണെങ്കില്‍ പോലീസിന്റെ ശുഷ്‌കാന്തി ഒന്ന് കൂടും. വിജയ് ബാബുവും ഒടിടി പ്ലാറ്റ്‌ഫോമുകളും തമ്മില്‍ ഒരു കരാറുണ്ടാക്കുകയും, അത് മലയാള സിനിമയിലെ ചിലര്‍ക്ക് പിടിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് സത്യമെന്ന് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. മലയാള സിനിമയിലെ പ്രമുഖരായ സംവിധായകര്‍, ഒന്ന് രണ്ട് സംഘടനകളുടെ തലപ്പത്തിരിക്കുന്ന പ്രമുഖര്‍ ഇവരെല്ലാം കൂടി ചേര്‍ന്ന് വിജയ് ബാബുവിന് ഒരു പാരവെച്ചു. അതാണ് സത്യം. വിജയ് ബാബു ഹൈക്കോടതിയില്‍ തെളിവ് സഹിതം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. അതെല്ലാം കോടതിയില്‍ എത്തിച്ചിട്ടുമുണ്ട്.

2

തന്റെ കൈയ്യില്‍ നിന്ന് നടി വിജയ് ബാബുവില്‍ നിന്ന് പണം വാങ്ങിയെന്ന് ഈ പരാതിയില്‍ പറയുന്നുണ്ട്. പലതവണയായി തന്റെ പക്കല്‍ നിന്ന് പരാതിക്കാരി പണം വാങ്ങിയെന്ന് വിജയ് ബാബു പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പറയുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. നേരത്തെ കോടതിയില്‍ പരാതിക്കാരി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും വിജയ് ബാബു സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ പതിനാലിന് തന്റെ സിനിമയിലെ പുതിയ നായികയോട് പരാതിക്കാരി കയര്‍ത്ത് സംസാരിച്ചുവെന്നും വിജയ് ബാബു പറയുന്നു. 2018 മുതല്‍ നടിയെ അറിയാമെന്നും വിജയ് ബാബു പറഞ്ഞിരുന്നു.

3

തന്റെ ഭാര്യയുമായി ബ്യൂട്ടി സലൂണില്‍ വെച്ച് കണ്ട ദൃശ്യങ്ങളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി തനിക്കൊപ്പം സൗഹൃദം നടിക്കുകയായിരുന്നു ഈ നടിയെന്നും വിജയ് ബാബു ആരോപിച്ചിട്ടുണ്ട്. ഇതെല്ലാമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസുമായി ഇതിനെ ബന്ധപ്പെടുത്തരുത്. തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ കേസ് മുതലെടുക്കുന്നുണ്ട്. വിജയ് ബാബുവിന്റെ ഒടിടി കരാര്‍ തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആമസോണുമായി ചേര്‍ന്ന് എല്ലാ തയ്യാറായി വന്ന കരാറായിരുന്നു ഇത്. എന്നാല്‍ കരാറില്‍ നിന്ന് ആ കമ്പനി പിന്‍മാറിയിരിക്കുകയാണ്. അത് അമ്മ ഏറ്റെടുത്തിരിക്കുകയാണ്.

4

അമ്മ ആ കരാര്‍ നേടാനായി ആമസോണുമായി സംസാരിക്കുന്നുണ്ട്. മലയാള സിനിമയിലെ യൂണിയനുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ് ഇതിന് വേണ്ടിയും ഇടനിലക്കാരാകുന്നത്. മലയാള സിനിമ പാരകളുടെ നാടാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ രക്ഷപ്പെടാന്‍ നോക്കുമ്പോഴാണ് ഈ കളി നടക്കുന്നത്. രണ്ട് പേര്‍ തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധം നടത്താമെന്ന് സുപ്രീം കോടതി വരെ പറഞ്ഞതാണ്. അങ്ങനെയുള്ളപ്പോഴാണ് പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാണ് ശ്രമം നടക്കുന്നു. അത് റദ്ദാക്കുന്നു. സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നു. ഒരാളെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

5

വിജയ് ബാബു ഇരയുടെ പേര് വിളിച്ച് പറഞ്ഞത് തെറ്റ് തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ബിസിനസ് വ്യാപിച്ച് കിടക്കുന്ന ഒരാളെ കേവലം ഒരു കരാറിന്റെ പേരില്‍, അത് തട്ടിയെടുക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നത് ശരിയല്ലെന്നും ബൈജു പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് വിജയ് ബാബു കേരളത്തിലെത്തിയാല്‍ അദ്ദേഹത്തിന്റെ കാര്യം കട്ടപ്പൊകയാണ്. കാരണം സ്ത്രീകളുടെ കൂടെയാണ് ഞങ്ങള്‍ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഭരണവര്‍ഗം. വിമാനത്താവളത്തില്‍ നിന്ന് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. സ്ത്രീ സുരക്ഷ വിളിച്ചുപറഞ്ഞ് ഒരാളെ കഴുമരത്തിലേറ്റാന്‍ ഈ സര്‍ക്കാര്‍ എന്തും ചെയ്യും. അതിനുള്ള ഉദാഹരണമാണ് വിജയ് ബാബുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ കോടതി തലം മുതല്‍ ശ്രമം, പ്രമുഖ നടന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്ന് ബൈജുകേസ് അട്ടിമറിക്കാന്‍ കോടതി തലം മുതല്‍ ശ്രമം, പ്രമുഖ നടന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്ന് ബൈജു

English summary
vijay babu case: police have unwanted rush in to trap vijay babu, baiju kottarakara remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X