വിജയ് ബാബുവിനെ ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് ഒരു മാസമായിട്ടും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. പോലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല കോടതിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പറഞ്ഞു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. എന്നാല്‍ കോടതിക്ക് മുന്നില്‍ അദ്ദേഹം സാധാരണക്കാരന്‍ മാത്രമാണ്. വിജയ് ബാബുവിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമേ പാടുള്ളൂ എന്ന് കോടതി നിര്‍ദേശം നല്‍കി. വിജയ് ബാബുവും പോലീസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ട്. വിജയ് ബാബു സ്ഥലത്തില്ലാത്തത് കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. അദ്ദേഹം നിയമത്തിന് വിധേയമാകാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇടപെടലില്‍ സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ് ബാബുവുമായി ഒത്തുകളിക്കുന്നുവെന്നും സംശയമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം പോലീസിനും പ്രോസിക്യൂഷനും രൂക്ഷമായ വിമര്‍ശനം കോടതിയില്‍ നിന്ന് ഉണ്ടായി. വിദേശത്ത് ഉള്ള എല്ലാവരെയും പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചോയെന്ന് കോടതി ചോദിച്ചു. പോലീസിന്റെ നിര്‍ബന്ധ ബുദ്ധി കേസിന് ദോഷം ചെയ്യുമെന്ന് കോടതി ചോദിച്ചു. നാട്ടിലില്ല എന്നത് കൊണ്ട് ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നും കോടടതി ചൂണ്ടിക്കാണിച്ചു.
ഇരയെ സഹായിക്കാനാണെങ്കില്‍ വിജയം ബാബു നാട്ടില്‍ വരുന്നതാണ് നല്ലത്. നടന്‍ വിദേശത്ത് തന്നെ തുടര്‍ന്നാല്‍ പോലീസ് എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ എന്നും കോടതി ചോദിച്ചു. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് കോടതിയെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശമുണ്ട്. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വാട്‌സ്ആപ്പ് ചാറ്റുകളൊക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.
Recommended Video
അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ താല്‍ക്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം അറസ്റ്റ് ചെയ്യും എന്നുള്ളത് കൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. നാളെ വരാന്‍ തയ്യാറാണെന്നും വിജയ് ബാബു പറഞ്ഞു. നടന്‍ നാട്ടില്‍ വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷം നിയമപരമായി മാത്രമേ അറസ്റ്റ് പാടൂ. ആരെ കാണിക്കാനാണ് പോലീസ് നാടകം കളിക്കുന്നത്. ഒത്തുകളിയുണ്ടോ എന്ന് സംശയിച്ച് പോവുകയാണ്. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ പാസ്‌പോര്‍ട്ടോ ഒന്നും വേണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications