കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ തിരിച്ചെത്തി, കേരളത്തിലേക്ക് മടങ്ങിയേക്കും

Google Oneindia Malayalam News

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇന്ന് കോടതി നിര്‍ണായകമായ ചില ചോദ്യങ്ങള്‍ വിജയ് ബാബുവിനോട് ചോദിച്ചിരുന്നു. ഇതാണ് കീഴടങ്ങുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് താങ്കള്‍ ഇന്ത്യയിലുണ്ടോ എന്നായിരുന്നു വിജയ് ബാബുവിനോട് കോടതിയുടെ ചോദ്യം.

ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണ

മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ നാട്ടിലേക്ക് മടങ്ങി വരേണ്ട എന്നായിരുന്നു വിജയ് ബാബുവിന്റെ തീരുമാനം. പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ ഘട്ടത്തില്‍ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് മടങ്ങി വരവിന് ഒരുങ്ങുന്നത്.

1

വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേക യാത്രാ രേഖ നല്‍കി വിജയ് ബാബുവിനെ കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. കൊച്ചി സിറ്റി പോലീസ് ഇതിനുള്ള നടപടികളും തുടങ്ങി. നാളെ വൈകുന്നേരത്തിനുള്ളില്‍ വിജയ് ബാബുവിനെ കൊച്ചിയിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം. കൊച്ചി പോലീസ് ഇതിനോടകം ദുബായിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പോലീസ് വിജയ് ബാബു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ജിയയിലേക്ക് കടന്നതോടെ വിജയ് ബാബുവിനെ പിടിക്കാനാവില്ലെന്നായിരുന്നു കരുതിയത്.

2

പോലീസ് സംഘം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനായി ജോര്‍ജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടത്തെ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്കു ംപോലീസ് വിവരങ്ങള്‍ കൈമാറി കഴിഞ്ഞു. താന്‍ ബിസിനസ് ടൂറിലാണെന്നും നാളെയാണ് തിരിച്ചെത്തുകയെന്നുമാണ് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നത്. നാളെയും വിജയ് ബാബു ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു അറിയിച്ചിരുന്നു.

3

നേരത്തെ നിര്‍ണായക കാര്യങ്ങളാണ് കോടതിയില്‍ വിജയ് ബാബു ഉന്നയിച്ചത്. കോടതി പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അഭിഭാഷകന്‍ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും, അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. ജോര്‍ജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നല്‍കി.

4

ഏത് ദിവസം വേണമെങ്കില്‍ ഹാജരാവാമെന്ന് വിജയ് ബാബു അറിയിച്ചപ്പോള്‍ അതിന് ഇന്ത്യയിലുണ്ടോ എന്ന ചോദ്യവും ഹൈക്കോടതി തിരിച്ച് ചോദിച്ചു. അന്വേഷണ ആരംഭിക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നുവെന്നും, പോലീസ് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നടപടി എടുത്തിരിക്കുകയാണെന്നും വിജയ് ബാബു വ്യക്തമാക്കി. 25 വയസ്സുള്ള യുവതിയാണ് തനിക്കെതിരായ പരാതിക്കാരിയെന്നും, ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നുമായിരുന്നു കോടതിയില്‍ വിജയ് ബാബുവിന്റെ വാദം. പ്രതി ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും, അതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ടിക്കറ്റ് എത്രയും പെട്ടെന്ന് ഹാജരാക്കാമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

5

എല്ലാം വാര്‍ത്തകള്‍ക്ക് വേണ്ടിയാണ് നടക്കുന്നതെന്നും, തന്റെ വാദം വിശദീകരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും വിജയ് ബാബു കോടതിയില്‍ വാദിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ട് മാത്രമേ എന്റെ സാഹചര്യം വിശദീകരിക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ എന്റെ ഭാഗം വിശദമാക്കാന്‍ അവസരം തരണം. പരാതി പ്രഥമ ദൃഷ്ട്യാ വ്യാജമാണെന്നതിന് രേഖകള്‍ കാണിക്കാം. ഒരാള്‍ പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍, ഞാനത് ചെയ്തില്ലെന്ന് പറയാന്‍ എനിക്ക് അവസരമില്ല. ഇരയുടെ പേര് പ്രസിദ്ധീകരിച്ചു എന്ന പരാതിയില്‍ എല്ലാ ദിവസവും നടപടികള്‍ പത്രത്തില്‍ വരുന്നുണ്ടെന്നും, സംഭവം പോലീസ് വാര്‍ത്തയാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും വിജയ് ബാബു വാദിച്ചു.

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിറിക്കാന്‍ പോലീസ് | Vijay Babu Case | OneIndia Malayalam

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

English summary
vijay babu reached dubai from georgia, may arrived in kerala tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X