'ശരിക്കും ഇര ഞാനാണ്'; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

കൊച്ചി: തനിക്കെതിരായ ബലാത്സംഗ ആരോപണത്തില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലൈവില്‍ പെണ്‍കുട്ടിയുടെ പേരും വിജയ് ബാബു വെളിപ്പെടുത്തി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് കഴിഞ്ഞ ദിവസം വിജയ് ബാബുവിനെതിരെ യുവതി പരാതി ഉന്നയിച്ചത്. പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കേസിലെ ഇര താനാണെന്നും കേസ് നേരിടുമെന്നും വിജയ് ബാബു പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാലുണ്ടാകുന്ന കേസ് താന്‍ നേരിട്ടോളാം എന്ന് പറഞ്ഞാണ് അദ്ദേഹം ലൈവില്‍ എത്തിയത്.

1

തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചാണ് വിജയ് ബാബു മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. നടനായും തിളങ്ങി. ഫിലിപ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് വിജയ് ബാബു. വിജയ് ബാബുവിന്റെ പ്രതികരണത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.

2

നിങ്ങള്‍ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും ഞാന്‍ അവസരം കൊടുക്കാം എന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തു എന്നൊക്കെയുള്ള എന്തൊക്കെയോയൊക്കെ കുറെ കാര്യങ്ങള്‍. എനിക്ക് പറയാനുള്ളത്, ഇര, പ്രതി അങ്ങനെ കുറെ കാര്യങ്ങള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ളതാണ്. നമുക്ക് ഒരു കാര്യ.ം വരുമ്പോഴെ ഇതിന്റെ ഒരു സീരിയസ്‌നെസ്സ് അറിയാന്‍ പറ്റുകയുള്ളൂ. എനിക്ക് ഈ കാര്യങ്ങളിലൊന്നും വലിയ പേടിയുള്ള ആളല്ല. നമ്മളൊരു കാര്യം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം നമ്മള്‍ പേടിച്ചാല്‍ മതി. ഞാന്‍ ചതെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്, രാജ്യത്തിന്റെ നിയമത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഇതില്‍ ഇര ഞാനാണ്.

3

ഇതില്‍ ഇര ഞാനായത് കൊണ്ട് എന്റെ പേര് ഓള്‍റെഡി പുറത്ത് വന്നു. എന്റെ പേര് പുറത്ത് വന്നെങ്കില്‍ മറ്റൊരു കക്ഷിയാണ് മറുവശത്തുള്ളത്. അപ്പോള്‍ ആ കക്ഷിയുടെ പേര് എന്തുകൊണ്ട് പുറത്ത് വന്നുകൂട. ആ കക്ഷിയുടെ പേര് പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച് സന്തോഷമായിട്ട് ഇരുന്നാല്‍ പോരല്ലോ. എന്റെ ഫാമിലി, എന്റെ അമ്മ, ഭാര്യ, എന്റെ കുട്ടി, ഫ്രണ്ട്‌സ്, എന്നെ സ്‌നേഹിക്കുന്നവര്‍ അവരൊക്കെ അനുഭവിക്കുന്ന ഒരു ദുഖം ഈ ഇര എന്ന ഞാന്‍ അനുഭവിക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ സുഖമായി ഇരിക്കുന്നു. അത് എവിടത്തെ ന്യായമാണ്. ഞാന്‍ ഇതിന്റെ ഒരു സത്യാവസ്ഥ പറയാന്‍ വന്നതാണ്.

4

എപ്പോഴും ഒരു ഇരയുണ്ടാകുമ്പോള്‍ ചില അട്ടകളും ഉണ്ടാകും. അട്ടകളുടെ പേര് ഞാന്‍ പിന്നെ പറയാം. അട്ടകള്‍, നമ്മളൊരിക്കലും നന്നായി ഇരിക്കാന്‍ പാടില്ല. ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുമ്പോള്‍ അവനെ എങ്ങനെ എങ്കിലും ഒന്ന് താഴ്ത്തി കെട്ടാന്‍ എന്നുള്ള രീതിയില്‍ കുറെ അട്ടകളുണ്ട്. എനിക്ക് 2018 തൊട്ട് ഈ കുട്ടിയെ അറിയാം. ഈ അഞ്ച് വര്‍ഷത്തോളം ഈ കുട്ടിയുമായിട്ട് ഒരു ചാറ്റും ചെയ്തിട്ടില്ല. പ്രോപ്പര്‍ ആയിട്ട് ഓഡിഷന്‍ ചെയ്ത് വന്നിട്ട് സിനിമയില്‍ അഭിനയിച്ച ഒരു കുട്ടിയാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ വന്നത് കാസ്റ്റിംഗ് കൗച്ച്, സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് ചെയ്തുവെന്ന് പറഞ്ഞ് വരുമ്പോള്‍ എന്റെ വൈഫിനും കുട്ടിയ്ക്കും എന്റെ അമ്മയ്ക്കും ഫ്രണ്ട്‌സിനുമുണ്ടാകുന്ന ഒരു ദുഖം, അതിലൊന്നും വലുതല്ല എനിക്ക് ഇനി വരാന്‍ പോകുന്ന കേസ്.

5

അത് ഞാനിനി അനുഭവിച്ചോളാം. അതുകൊണ്ടാണ് ഞാന്‍ ഈ ലൈവ് വരാന്‍ തീരുമാനിച്ചത്. സിനിമയുടെ വിജയാഘോഷത്തിന് ഈ കുട്ടി വന്നില്ല. എന്തുകൊണ്ട് വന്നില്ല എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുള്ളത് കൊണ്ട് ഈ കുട്ടിയെ വിളിച്ചു. ഞാനല്ല വിളിച്ചത്. വേറെ ഒരു ആളുടെ ഫോണില്‍ നിന്ന്. അപ്പോള്‍ വിളിച്ചപ്പോള്‍ ടയര്‍ പഞ്ചറായി പോയെന്ന് പറഞ്ഞു. എനിക്ക് സാറിനെ ഒന്നും കാണണം സംസാരിക്കണം എന്ന് പറഞ്ഞു. നവംബറില്‍ നടന്ന ഫംഗ്ഷന്‍. ഡിസംബര്‍ തൊട്ട് എനിക്ക് മെസേജ് അയക്കാന്‍ തുടങ്ങിയതാണ് ഈ കുട്ടി. മാര്‍ച്ചില്‍ ഞാന്‍ ഈ കുട്ടിയെ കാണുന്നു. അവിടിന്നിങ്ങോട്ട് ഉള്ള മെസേജുകള്‍ ഞാന്‍ പബ്ലിക് ആക്കാന്‍ തയ്യാറാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെയുള്ള നിയമമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബവും എന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരും ആണ് എനിക്ക് വലുത്.

6

അതുകൊണ്ട് ഞാനിതെല്ലാം പബ്ലിക്ക് ആക്കും. അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും ഞാന്‍ എടുക്കാന്‍ തയ്യാറാണ്. ഈ കുട്ടി എനിക്ക് അയച്ചിരിക്കുന്ന 400 ഓളം സ്‌ക്രീന്‍ഷോട്ട് ഉണ്ട്. പിന്നെ ഈ കുട്ടി അക്യൂസ് ചെയ്യുന്ന എന്ത് കാര്യവും അത് ബലാത്സംഗമാണോ കണ്‍സെന്‍ഷ്വലാണ് ഇതിനെല്ലാത്തിനുമുള്ള തെളിവുകള്‍ ദൈവഭാഗ്യത്തിന് ഞാന്‍ ഇന്ന് ഉച്ച തൊട്ടിരുന്ന് ഇതിന്റെ റെക്കോഡ്‌സ് നോക്കി കൊണ്ടിരിക്കുകയാണ്. എനിക്ക് മൂന്ന് നാല് പേരോടെ ഇതിന്റെ കാര്യങ്ങള്‍ പറയാനുള്ളൂ. എന്റെ അമ്മയോട്, ഭാര്യയോട്, പെങ്ങളോട് അല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട്. എനിക്ക് ഒരു മാസമൊന്നും വലിച്ച് നീട്ടി കൊണ്ടുപോയി ഇതൊക്കെ കോടതിയില്‍ പോയിട്ട് ഏതോ ഒരു ചെറിയ ന്യൂസില്‍ വിജയ് ബാബു രക്ഷപ്പെട്ടു എന്ന് പറഞ്ഞ് വരാന്‍ എനിക്ക് താല്‍പര്യമില്ല.

7

ഈ കുട്ടി ഡിപ്രഷന്‍ ആണെന്ന് പറഞ്ഞ് എന്നെ കാണാന്‍ വന്നതാണ്. അതിന് ശേഷം ഇവര്‍ അയച്ചിരിക്കുന്ന എല്ലാ മെസേജും എന്റെ കൈയിലുണ്ട്. അതിന് ശേഷം ഇവര്‍ എന്നെ കാണാന്‍ വേണ്ടി എത്രയോ വട്ടം മെസേജുകള്‍ അയച്ചിട്ടുണ്ട്. അതിന് ശേഷം ഉണ്ടായിട്ടുള്ള കാര്യങ്ങള്‍ അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. ഇനി സോഷ്യല്‍ മീഡിയയില്‍ ഇത് മൊത്തം ഇടണമെങ്കില്‍ ഞാന്‍ ഇട്ടോളാം. പക്ഷെ അതിന് ശേഷം അവരുടെ ഫാമിലിയ്ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉണ്ടാകാന്‍ സാധ്യത ഉള്ള ദുഖമോര്‍ത്ത് ഞാനത് വിടുന്നില്ല. തല്‍ക്കാലം അത് അവിടെ നില്‍ക്കട്ടെ

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+