സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച വിജയ് ബാബു ഒളിവില്‍ പോയോ? സാന്ദ്രയുടെ പരാതി വ്യാജമല്ലെന്ന് തെളിവ്?

വിജയ് ബാബുവിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പനന്പള്ളി നഗറിലെ വീട്ടിലും അദ്ദേഹം ഇ

കൊച്ചി: നിര്‍മാതാവും നടിയും ആയ സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് എടുത്തുകഴിഞ്ഞു. എന്നാല്‍ വിജയ് ബാബുവിനെ പിന്നീട് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

വിജയ് ബാബു ഒളിവിലാമെന്നാണ് ഇപ്പോള്‍ പോലീസ് ഭാഷ്യം. ചോദ്യം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയ് ബാബു കൊച്ചിയില്‍ ഇല്ലെന്നാണ് മനസ്സിലാക്കിയത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

സാന്ദ്ര തോമസ് പരാതി നല്‍കിയതിന് തൊട്ടുപിറകെ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയ ആളാണ് വിജയ് ബാബു. തനിക്കെതിരെ ഉള്ളത് വ്യാജ കേസ് ആണെന്നായിരുന്നു വിജയ് ബാബുവിന്റെ വാദം. എന്നാല്‍ സാന്ദ്ര തോമസിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത് കൂടി േേകള്‍ക്കണം.

ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസ്

വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് രൂപീകരിച്ചതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. ഇത് സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയിലേക്ക് നീണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും നിര്‍മാണക്കമ്പനിയുടെ ഓഫീസില്‍ വച്ച്.

സാന്ദ്ര ആശുപത്രിയില്‍... വിജയ് ബാബുവോ?

സാന്ദ്ര ആശുപത്രിയില്‍... വിജയ് ബാബുവോ?

മര്‍ദ്ദനമേറ്റതിന് ശേഷം സാന്ദ്ര തോമസ് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ വിജയ് ബാബു എവിടെപ്പോയി?

വിജയ് ബാബു ഒളിവിലാണോ?

വിജയ് ബാബു ഒളിവിലാണോ?

വിജയ് ബാബു കൊച്ചിയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്.

മര്‍ദ്ദനം ശരിക്കും സംഭവിച്ചത്?

മര്‍ദ്ദനം ശരിക്കും സംഭവിച്ചത്?

സാന്ദ്രയ്ക്ക് മര്‍ദ്ദനമേറ്റു എന്നത് സത്യം തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാന്ദ്രയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് ഡോക്ടര്‍ തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വകുപ്പുകള്‍ ഗുരുതരം

വകുപ്പുകള്‍ ഗുരുതരം

ഗുരുതരമായ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേഹോപദ്രവം ഏല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മാനഹാനി വരുത്തല്‍ തുടങ്ങിയവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫോണ്‍ സ്വിച്ച് ഓഫ്... വീട്ടിലും ആളില്ല

ഫോണ്‍ സ്വിച്ച് ഓഫ്... വീട്ടിലും ആളില്ല

സാന്ദ്ര തോമസ് പോലീസില്‍ പരാതി കൊടുത്തതിന് ശേഷം വിജയ് ബാബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് വിവരം. പനമ്പള്ളി നഗറില്‍ വിജയ് ബാബുവിന്റെ വീട്ടില്‍ പോലീസ് എത്തിയിരുന്നെങ്കിലും അവിടേയും ആളില്ലായിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമം

മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമം

അറസ്റ്റ് ഉണ്ടാകും എന്ന ഭയത്തില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

 ഫ്രൈഡേ ഫിലിം ഹൗസിലെ ജീവനക്കാര്‍ ആര്‍ക്കൊപ്പം

ഫ്രൈഡേ ഫിലിം ഹൗസിലെ ജീവനക്കാര്‍ ആര്‍ക്കൊപ്പം

സംഭവം നടക്കുന്ന സമയത്ത് ഫ്രൈഡ് ഫിലിം ഹൗസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ആര്‍ക്കൊപ്പം ആണ് എന്നതാണ് ചോദ്യം.

മര്‍ദ്ദിച്ചത് കണ്ടില്ല, ബഹളം കേട്ടു

മര്‍ദ്ദിച്ചത് കണ്ടില്ല, ബഹളം കേട്ടു

സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചത് കണ്ടിട്ടില്ലെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ആറ് ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ക്യാബിന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ക്യാബിന് ഉള്ളില്‍ നിന്ന് ബഹളം കേട്ടതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അങ്കമാലി ഡയറീസ് അവതാളത്തിലാകുമോ

അങ്കമാലി ഡയറീസ് അവതാളത്തിലാകുമോ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അങ്കമാലി ഡയറീസിന്റെ ചിത്രീകരണം പുരാേഗമിച്ചുകൊണ്ടിരിക്കെയാണ് വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്‌നം ഉണ്ടാകുന്നത്. ഇത് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചേക്കുമെന്ന ഭയവും ഉണ്ട്.

ഉടമസ്ഥാവകാശം കൈക്കലാക്കാനുള്ള നീക്കം?

ഉടമസ്ഥാവകാശം കൈക്കലാക്കാനുള്ള നീക്കം?

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോഴത്തെ കേസ് എന്നായിരുന്നു കഴിഞ്ഞ ദിവസം വിജയ് ബാബു ഫേസ്ബുക്കിലൂടെ വിശദീകരിച്ചത്. എല്ലാ കാര്യങ്ങളും അറിയിക്കാം എന്ന് പറഞ്ഞായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

പിന്നീട് വിവരമില്ല

പിന്നീട് വിവരമില്ല

അതിന് ശേഷം വിജയ് ബാബുവിന്റെ ഒരു പ്രതികരണവും പുറത്ത് വന്നിട്ടില്ല. സാന്ദ്ര തോമസും ഈ സംഭവത്തെ കുറിച്ച് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.

ഞെട്ടിപ്പിച്ച വാര്‍ത്ത

ഞെട്ടിപ്പിച്ച വാര്‍ത്ത

വിജ്യ ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു സിനിമ ലോകം കേട്ടത്. മലയാള സിനിമയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് എല്ലാ വിധ പിന്തുണകളും നല്‍കി വന്നവരായിരുന്നു രണ്ട് പേരും. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ഫ്രൈഡേ ഫിലിംസ് നിര്‍മിച്ച് പോന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+