സാന്ദ്രയെ വിജയ് ബാബു ചവിട്ടിയത് നെഞ്ചിലും വയറിലും? സാന്ദ്ര-വിജയ് ടീമിനെ കുറിച്ച് പ്രചരിക്കുന്നത്

സാന്ദ്ര തോമസിനേയും വിജയ് ബാബുവിനേയും ചുറ്റിപ്പറ്റി ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്

കൊച്ചി: മലയാള സിനിമയിലെ താര നിര്‍മാതാക്കളായിരുന്നു വിജയ് ബാബുവും സാന്ദ്ര തോമസും. നിര്‍മിച്ച ചിത്രങ്ങളെല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ അഭിപ്രായം നേടിയയായിരുന്നു. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവും എന്ന കരുതിയ 'ഫ്രൈഡേ ഫിലിംസ്' തുടങ്ങിയതവും ഇവര്‍ തന്നെ.

സാന്ദ്ര തോമസ്- വിജയ് ബാബു പ്രശ്‌നം പരിഹരിക്കാന്‍ അജു വര്‍ഗ്ഗീസ് രംഗത്ത്? അജുവിന് തെറിവിളിയും

എന്നാല്‍ രണ്ട് പേര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ നേരത്തേ തുടങ്ങിയതായി പല കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് പരസ്യമായ അടിപിടിയില്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.

അത്ഭുതപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് സാന്ദ്ര-വിജയ് പ്രശ്‌നത്തെ കുറിച്ച് സോഷ്യല്‍ മീഡയില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ എന്താണ് സാന്ദ്രയ്ക്കും വിജയ് ബാബുവിനും ഇടയില്‍ സംഭവിച്ചത്.

തര്‍ക്കം, അടിപിടി, ആശുപത്രി

തര്‍ക്കം, അടിപിടി, ആശുപത്രി

ജനുവരി 3 ന് രാത്രിയിലാണ് സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. വിജയ് ബാബു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സിനിമയെ ഞെട്ടിച്ച ഫ്രൈഡേ ഫിലിംസ്

സിനിമയെ ഞെട്ടിച്ച ഫ്രൈഡേ ഫിലിംസ്

മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ച നിര്‍മാണക്കമ്പനി ആയിരുന്നു ഫ്രൈഡേ ഫിലിംസ്. സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ഇത് തുടങ്ങിയത്. ഒട്ടേറെ സിനിമകള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിക്കുകയും ചെയ്തു.

ഷെയര്‍ ചോദിച്ചതാണോ പ്രശ്‌നം

ഷെയര്‍ ചോദിച്ചതാണോ പ്രശ്‌നം

ഫ്രൈഡേ ഫിലിംസിലുള്ള തന്റെ ഷെയര്‍ ചോദിച്ചതാണ് സാന്ദ്രയുമായി വിജയ് തോമസ് ഉടക്കാനുള്ള കാരണം എന്നാണ് പലരും പറയുന്നത്. ഇത് സംബന്ധിച്ച തര്‍ക്കമാണത്രെ അടിപിടിയില്‍ കലാശിച്ചത്

ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍

ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍

ഫ്രഡേ ഫിലിംസിലുള്ള പാര്‍ട്ണര്‍ഷിപ്പ് ഒഴിയുകയാണ് എന്ന് സാന്ദ്ര വിജയ് ബാബുവിനെ കൊച്ചിയിലെ ഓഫീസിലെത്തി അറിയിച്ചപ്പോഴാണ് തര്‍ക്കം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

തര്‍ക്കം നേരത്തേ തുടങ്ങി?

തര്‍ക്കം നേരത്തേ തുടങ്ങി?

ഫ്രൈഡേ ഫിലിംസില്‍ നിന്ന് ഒഴിയുകയാണെന്ന സൂചന നേരത്തെ തന്നെ സാന്ദ്ര നല്‍കിയിരുന്നതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഓഹരി ചോദിച്ചതാണ് വിജയ് ബാബുവിനെ പ്രകോപിതനാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കസേരയോടെ ചവിട്ടി മറിച്ചിട്ടു?

കസേരയോടെ ചവിട്ടി മറിച്ചിട്ടു?

കഴിഞ്ഞ ദിവസം കൊച്ചി ഓഫീസില്‍ വച്ചുണ്ടായ തര്‍ക്കം മൂത്തപ്പോള്‍ വിജയ് ബാബു സാന്ദ്ര തോമസിനെ കസേരയടക്കം ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് പോലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കൃത്യമായ വിവരം ഒന്നും ഇല്ല.

നെഞ്ചിലും വയറിലും ചവിട്ടി?

നെഞ്ചിലും വയറിലും ചവിട്ടി?

നിലത്ത് വീണ സാന്ദ്രയുടെ നെഞ്ചിലും വയറിലും വിജയ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ചവിട്ടിയെന്ന് പോലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സാന്ദ്രയെ കേട്ടാല്‍ അറയ്ക്കും വിധത്തില്‍ അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

 അമൃത ആശുപത്രിയില്‍

അമൃത ആശുപത്രിയില്‍

പരിക്കേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. വിശദമായ പരിശോധനകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോസിപ്പുകള്‍ ഇപ്പോള്‍ പരക്കുന്നു

ഗോസിപ്പുകള്‍ ഇപ്പോള്‍ പരക്കുന്നു

സാന്ദ്ര തോമസിനേയും ബിജയ് ബാബുവിനേയും കുറിച്ചുള്ള ഗോസിപ്പുകളും ഇപ്പോള്‍ സിനിമ മേഖലയില്‍ പരന്നു നടക്കുന്നുണ്ട്. സാന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇത്തരം ഗോസിപ്പുകള്‍ സജീവമായത്.

രണ്ട് തവണ വിവാഹം ചെയ്ത സാന്ദ്ര

രണ്ട് തവണ വിവാഹം ചെയ്ത സാന്ദ്ര

രണ്ട് തവണ വിവാഹിതയായിട്ടുണ്ട് സാന്ദ്ര തോമസ്. ആദ്യം തിരുവനന്തപുരം സ്വദേശി പ്രതാപിനെയാണ് വിവാഹം ചെയ്തത്. ആബന്ധം ഉപേക്ഷിച്ചതിന് തുടര്‍ന്ന് കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന വില്‍സണെ വിവാഹം കഴിച്ചത്.

ലിവ് ഇന്‍ ബന്ധമാണെന്ന് പോലും പറഞ്ഞു

ലിവ് ഇന്‍ ബന്ധമാണെന്ന് പോലും പറഞ്ഞു

സാന്ദ്ര തോമസും വിജയ് ബാബും തമ്മില്‍ ലിവ് ഇന്‍ ബന്ധമായിരുന്നുവെന്ന് വരെ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഒരു തീര്‍പ്പും ഇല്ല. സിനിമയായതിനാല്‍ ഗോസിപ്പുകള്‍ക്ക് കുറവുണ്ടാവില്ലല്ലോ.

രണ്ടാം വിവാഹത്തിന് ശേഷം

രണ്ടാം വിവാഹത്തിന് ശേഷം

സാന്ദ്രയുടെ രണ്ടാം വിവാഹത്തിന് ശേഷമാണ് രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് വേറെ ചില വാര്‍ത്തകള്‍. ഇതിനും കൃത്യമായ തെളിവുകള്‍ ഒന്നും ഇല്ല. രണ്ട് പേരും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടും ഇല്ല.

അഞ്ച് കോടി നഷ്ടത്തിലാണത്രെ

അഞ്ച് കോടി നഷ്ടത്തിലാണത്രെ

നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രൈഡേ മുതല്‍ മുദ്ദുഗവു വരെ ഏഴ് സിനിമകള്‍ ആണ് ഇവര്‍ നിര്‍മിച്ചിട്ടുള്ളത്.

പിണക്കം പറഞ്ഞ് തീരുമോ?

പിണക്കം പറഞ്ഞ് തീരുമോ?

വിജയ് ബാബു മര്‍ദ്ദിച്ചത് സംബന്ധിച്ച് സാന്ദ്ര തോമസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

എല്ലാം കള്ളക്കേസ് ആണെന്ന് വിജയ് ബാബു

എല്ലാം കള്ളക്കേസ് ആണെന്ന് വിജയ് ബാബു

എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുയാണ് എന്നാണ് വിജയ് ബാബു പറയുന്നത്. 'മോസ്റ്റ് ട്രസ്റ്റഡ് പാര്‍ട്ണര്‍' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിജയ് ബാബു സാന്ദ്ര തോമസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് വിജയ് ബാബു കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+