Get Updates
Get notified of breaking news, exclusive insights, and must-see stories!

സാന്ദ്ര തോമസ്- വിജയ് ബാബു പ്രശ്‌നം പരിഹരിക്കാന്‍ അജു വര്‍ഗ്ഗീസ് രംഗത്ത്? അജുവിന് തെറിവിളിയും

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആയിരുന്നു അജു വര്‍ഗ്ഗീസിന്‍റെ കമന്‍റ്

കൊച്ചി: സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തേയും സിനിമ രംഗത്തേയും പ്രധാന ചര്‍ച്ച. തനിക്കെതിരെ വ്യാജപരാതിയാണ് നല്‍കിയിരിക്കുന്നത് എന്നാണ് വിജയ് ബാബുവിന്റെ പക്ഷം. ഇക്കാര്യം വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതുകയും ചെയ്തു.

സാന്ദ്രയെ വിജയ് ബാബു ചവിട്ടിയത് നെഞ്ചിലും വയറിലും? സാന്ദ്ര-വിജയ് ടീമിനെ കുറിച്ച് പ്രചരിക്കുന്നത്

എന്നാല്‍ സാന്ദ്ര തോമസ്, സംഭവത്തെ കുറിച്ച് ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. വിജയ് ബാബുവിനെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാന്ദ്രയും വിജയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപ്പോള്‍ അജു വര്‍ഗ്ഗീസ് ചെയ്തത് എന്താണ്?

 വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുകയാണ് എന്നാണ് വിജയ് ബാബുവിന്റെ ആരോപണം. ബിസിനസ് സംരംഭം പിടിച്ചെടുക്കാനാണ് ഇത് എന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ പറയുന്നത്.

ആ പോസ്റ്റിന് താഴെ

ഒട്ടേറെ കമന്റുകളാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഭൂരിപക്ഷവും പറയുന്നത് പ്രശ്‌നങ്ങള്‍ അവസാനിച്ച് ഒന്നിക്കാനാണ്.

അജു വര്‍ഗ്ഗീസും കമന്റുമായി എത്തി

രണ്ട് പേരും ഈ പ്രശ്‌നത്തില്‍ നിന്ന് വേഗം തിരിച്ച് വരണം എന്നാണ് അജു വര്‍ഗ്ഗീസ് , വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അതിന് അജു വര്‍ഗ്ഗീസിന് 'കിട്ടിയത്' വേറെ ഒന്നായിരുന്നു.

അജു വര്‍ഗ്ഗീസിനെ 'പാഷാണം' ആക്കി

അജുവിന്റെ കമന്‍ിന് മറുപടി കൊടുത്തത് വേറെചിലരായിരുന്നു. 'പാഷാണം' എന്ന് വരെ അജുവിനെ വിളിച്ചു. എന്താലും അത് കേട്ട് വെറുതേയിരിക്കാന്‍ അജു തയ്യാറായില്ല.

തോന്ന്യാസം പറഞ്ഞതിനാല്‍ പ്രതികരിക്കുന്നു

ഞാന്‍ അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ എന്നോട് തോന്ന്യാസം പറഞ്ഞു. ആയതിനാല്‍ പ്രതികരിക്കുന്നു എന്നായിരുന്നു അജു വര്‍ഗ്ഗീസിന്റെ മറുപടി.

ഇവര്‍ ചെയ്തത് ഒരിക്കലും മറക്കാന്‍ ആകില്ല

മലയാള സിനിമയ്ക്കും ഒരുപാട് പുതുമുഖങ്ങള്‍ക്കും വിജയ് ബാബുവും സാന്ദ്ര തോമസും ചെയ്തത് മറക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അജു വര്‍ഗ്ഗീസ് പറയുന്നുണ്ട്. രണ്ട് പേരും ഒന്നിട്ട് മലയാളം സിനിമയില്‍ ഇനിയും നല്ല സിനിമകള്‍ തരച്ചെ എന്ന പ്രാര്‍ത്ഥനയും അജുവിന് ഉണ്ട്.

താന്‍ പഠിച്ചത് അതല്ല

വ്യക്തിപരമായും തൊഴില്‍ മേഖലയിലും വിജയ് ബാബുവും സാന്ദ്ര തോമസും തന്‍രെ സുഹൃത്തുക്കളാണെന്ന് അജു പറയുന്നു. അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍വരുമ്പോള്‍ അത് ഏറ്റെടുത്ത് അവരെ രണ്ട് ഭാഗത്താക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്നും അജു വ്യക്തമാക്കുന്നു.

ഇതാണ് അജു വര്‍ഗ്ഗീസ് വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെ ഇട്ട കമന്റ്. അജു വര്‍ഗ്ഗീസിനെ പിന്തുണച്ചുകൊണ്ട് പിന്നീട് ഒരുപാട് പേര്‍ രംഗത്ത് വരുകയും ചെയ്തു.

ഇതാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രശ്‌നം പരിഹരിക്കുമോ?

സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+