അങ്ങനെ സാന്ദ്രയും വിജയും ഒന്നിച്ചു; കുറ്റം മുഴുവന്‍ 'കൂട്ടുകാര്‍ക്ക്'; അപ്പോള്‍ അടികിട്ടിയ പാടോ?
പ്രശ്നങ്ങള്‍ അവസാനിച്ചുവെന്ന് കാണിച്ച് രണ്ട് പേരും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ പാര്‍ട്ണര്‍മാരും അഭിനേതാക്കളും ആയ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം അവസാനമായി. രണ്ട് പേരും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് പ്രശ്നം പരിഹരിച്ച വിവരം അറിയിച്ചത്.
വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആയിരുന്നു പരാതി. ഇതേ തുടര്‍ന്ന് സാന്ദ്ര തോമസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും വ്യക്തമാക്കിയിരുന്നു.
വിജയ് ബാബു ഒളിവിലാണെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് പേരുും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. അപ്പോള്‍ എന്തായിരുന്നു ശരിക്കും സംഭവിച്ചത്?

ഫ്രൈഡേ ഫിലിം ഹൗസ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ആശുപത്രിയില്‍ ചികിത്സ തേടിയ സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ആയിരുന്നു സാന്ദ്ര തോമസ് ചികിത്സ തേടിയത്. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സാന്ദ്രയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം എല്ലാം മാറിമറിഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ആദ്യം വെളിപ്പെടുത്തിയത് സാന്ദ്ര തോമസ് ആയിരുന്നു. അതിന് ഒരു മണിക്കൂറിന് ശേഷം വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നു.

എല്ലാ വിജയങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നവരാണ് തങ്ങള്‍ എന്നാണ് സാന്ദ്ര പറയുന്നത്. ചെറിയൊരു തര്‍ക്കം മാത്രമേ ഉണ്ടായിരുന്നുള്ള എന്നും സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

തങ്ങള്‍ക്കിടയിലെ ചെറിയ പ്രശ്നം 'വിഷം' ആയ ചില സുഹൃത്തുക്കള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു എന്നാണ് സാന്ദ്രയുടെ ആരോപണം. തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് അത്തരം സുഹൃത്തുക്കളാണെന്നും സാന്ദ്ര ആരോപിക്കുന്നുണ്ട്.

സത്യസന്ധരെന്നും സഹായമനസ്സുള്ളവരെന്നും നടിച്ചാണ് ചില സുഹൃത്തുക്കള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. എന്നാല്‍ താനും വിജയ് ബാബുവും തമ്മിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ പരിഹരിച്ചുവെന്നും സാന്ദ്ര പറയുന്നു.

ഒരുകാര്യത്തിനും തന്നെ വൈകാരികമായി തളര്‍ത്താന്‍ കഴിയില്ലെന്നാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്. കാര്യങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കുന്ന ചെകുത്താന്മാര്ക്ക് ഇതാ ചെങ്കൊടി ഉയര്‍ത്തുന്നു എന്നും സാന്ദ്ര പറയുന്നുണ്ട്.
ഇതാണ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നാണ് പിറകേ സ്റ്റാറ്റസ് ഇട്ട വിജയ് ബാബു വ്യക്തമാക്കിയത്. സാന്ദ്ര എക്കാലത്തും തന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയും ആയിരിക്കും എന്നും വിജയ് ബാബു പറയുന്നുണ്ട്.

ചൊവ്വാഴ്ചയാണ് രണ്ട് പേരും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറം ലോകം അറിഞ്ഞത്. അത് വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസ് തുടരും എന്നാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇംഗ്ലീഷിലാണ് രണ്ട് പേരും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. സാന്ദ്രയുടെ പോസ്റ്റ് വായിച്ച് ഒന്നും മനസ്സിലാകുന്നില്ലെന്നായിരുന്നു പലരുടേയും ആക്ഷേപം. അതുകൊണ്ട് തന്നെ 'സിംപിള്‍ ഇംഗ്ലീഷ്' എന്ന് പറഞ്ഞാണ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്അവസാനിപ്പിച്ചിരിക്കുന്നത്.

ചെറിയ ഒരു തര്‍ക്കത്തെ വലിയ പ്രശ്നമാക്കി മാറ്റിയ ആളുകള്‍ക്ക് തങ്ങള്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സാന്ദ്രയും ഭര്‍ത്താവും ചേര്‍ന്ന് സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി കള്ളക്കേസ് കൊടുത്തതാണെന്നായിരുന്നു വിജയ് ബാബു ആദ്യം പറഞ്ഞിരുന്നത്.
ഇതാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications