'ബിസിനസ് ടൂറിൽ';ബലാത്സംഗ കേസിൽ ഹാജരാകാൻ കൂടുതൽ സമയം തേടി വിജയ് ബാബു
കൊച്ചി; നടിയെ പീഡിപ്പിച്ച കേസിൽ മെയ് 19 ന് ഹാജരാകാമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. പോലീസ് നൽകിയ നോട്ടീസിന് മറുപടിയായിട്ടാണ് വിജയ് ബാബു കൂടുതൽ സമയം തേടിയത്. താൻ ബിസിനസ് ടൂറിലാണെന്നാണ് വിജയ് ബാബു മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാരാകണമെന്ന് കാണിച്ച് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബിസിനസ് ആവശ്യങ്ങളുടെ ഭാഗമായുള്ള യാത്രയിലാണ് താൻ എന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന മെയ് 18 ന് തൊട്ടടുത്ത ദിവസം ഹാജരാകാമെന്നാണ് നടൻ അറിയച്ചത്. അതേസമയം നടന് സാവകാശം നൽകാനാവില്ല എന്നാണ് പോലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോ ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് പോലീസ്.
നിലവിൽ വിജയ് ബാബു ദുബൈയിലാണ് ഉള്ളത്. ഈ മാസം 24 നായിരുന്നു നടൻ ദുബൈയിലേക്ക് പോയത്. പരാതി ഉയർന്നതിന് തൊട്ട് പിന്നാലെയായിരുന്നു ബെംഗളൂരു വഴി വിജയ് ബാബു ദുബൈയിലേക്ക് തിരിച്ചത്. തുടർന്ന് മുൻകൂർ ജാമ്യ ഹർജിയുമായു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ വിജയ് ബാബുവിന്റെ ഹർജി വേനലവധി കഴിഞ്ഞ് മെയ് 18 ന് മാത്രമേ പരിഗണിക്കൂവെന്നാണ് കോടതി അറിയിച്ചത്.
വിജയ് ബാബു കീഴടങ്ങിയിലേങ്കിൽ പോലീസ് വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വിജയ് ബാബുവിന് വേണ്ടി പോലീസ് ഇപ്പോൾ വിദേശത്തേക്ക് പോയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ കാത്ത് നിന്ന് നടനെതിരെ പരമാവധി തെളിവ് ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയായിരുന്നു വിജയ് ബാബുവിനെതിരെ പരാതിക്കാരി രംഗത്തെത്തിയത്. ഇവർ പോലീസിൽ പരാതി നൽകിയ പിന്നാലെ പരാതിക്കാരിയുടെ പേര് ലൈവിൽ വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസും പോലീസ് എടുത്തിരുന്നു.
അതേസമയം കേസിൽ സാക്ഷികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പീഡനം നടന്ന സ്ഥാനങ്ങളിൽ എത്തി പോലീസ് തെളിവ് ശേഖരണം നടത്തിയിരുന്നു. പരാതിക്കാരിയുമായി ഇയാൾ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
'ഭാവന ഇങ്ങനെ ചിരിക്കാതെ'; ചിരിച്ച് അതീവ സുന്ദരിയായി റെഡ് ഗൗണിൽ നടി..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications