Get Updates
Get notified of breaking news, exclusive insights, and must-see stories!

മെര്‍സലില്‍ കലിപൂണ്ട് ബിജെപി; വിജയ് ആരാധകനെ കുടുക്കി, മോദിയെ വിമര്‍ശിച്ചെന്ന്

മധുര: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പരിഹസിക്കുന്ന വിജയ് ചിത്രം മെര്‍സല്‍ വന്‍ വിജയം നേടിയതിലുള്ള കലി ബിജെപിക്ക് തീര്‍ന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്നാരോപിച്ച് വിജയ് ആരാധകനെതിരേ ബിജെപി പരാതി നല്‍കി. മോദിയെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് ആരോപണം.

Dc

തുടര്‍ന്ന് ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാളെയാണ് മധുര പോലീസ് പിടികൂടിയത്. ബിജെപി ജില്ലാ സെക്രട്ടറി കെ മാരിമുത്തുവിന്റെ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍ ഇതുസംബന്ധിച്ച് തിരുമുഖന്‍ പറയുന്നത് മറ്റൊന്നാണ്.

സോഷ്യല്‍ മീഡിയകളില്‍ പൊതുശല്യമുണ്ടാക്കുംവിധം പ്രധാനമന്ത്രിയെ പരിഹസിച്ച് തിരുമുഖന്‍ പോസ്റ്റിട്ടുവെന്നാണ് കേസ്. സിആര്‍പിസി സെക്ഷന്‍ 505, ഐടി നിയമത്തിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മോദിയുടെ വിദേശ യാത്രയെ പരിഹസിച്ച് കമന്റിട്ടതാണ് തനിക്കെതിരായ പരാതിക്കും അറസ്റ്റിനും കാരണമായതെന്ന് തിരുമുഖന്‍ പറയുന്നു. മെര്‍സലില്‍ മോദിയുടെ സ്വപ്‌ന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയ പദ്ധതികളെ രൂക്ഷമായി നായകന്‍ വിജയ് വിമര്‍ശിക്കുന്നുണ്ട്.

ഇതിനെതിരേ ബിജെപി രംഗത്തെത്തി. എന്നാല്‍ സിനിമാ ലോകം രാഷ്ട്രീയം മറന്ന് വിജയ്‌ക്കൊപ്പം നിന്നതോടെ ബിജെപി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിജയ് ആരാധകനെതിരേ പരാതി കൊടുക്കുന്നതും അറസ്റ്റ് ചെയ്യിക്കുന്നതും.

മെര്‍സലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+